Abu Dhabi : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ കൊൽക്കത്തയ്ക്ക് വിജയം. ഏഴ് വിക്കറ്റിനാണ് നിലിവലെ ചാമ്പ്യന്മാരായ മുംബൈയെ കെകെആർ തകർത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ - ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്ത. 156 വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 5 ഓവറുകൾ ബാക്കി നിൽക്കവെ ജയം കണ്ടെത്തുകയായിരുന്നു. 


മെല്ലയായിരുന്നു മുംബൈ ഇന്ത്യൻസ് ആരംഭിച്ചത്. 10 ഓവർ പിന്നിട്ട് ആദ്യ വിക്കറ്റ് നഷ്ടമായ ടീം ആകെ നേടിയ 80 റൺസായിരുന്നു. 15 ഓവറിലാണ് മുംബൈ 100 കടന്നത്. കൊൽക്കത്തക്കായി ലോക്കി ഫെർഗൂസണും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റെടുത്തു.


മറുപടി ബാറ്റങിനറങ്ങിയ കെകെആർ സ്കോറിങ് വേഗത്തിലാക്കുകയായിരുന്നു. മൂന്നാം ഓവറിൽ ശുഭ്മാൻ ഗിൽ പുറത്തായെങ്കിലും രാഹുൽ ത്രിപാഠിയും വെങ്കടേശ് ഐയ്യരും ചേർന്ന് കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചു, 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.