Sharjah : ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും ദയനീയ തോൽവി. സീസണിലെ അവസാനം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 86 റൺസിന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് തോറ്റു. ജയത്തോടെ കെകെആർ ഏകദേശം ഐപിഎൽ 2021 സീസണിന്റെ പ്ലേ ഓഫ് പ്രവേശനം ഉറപ്പിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് കൊൽക്കത്ത ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിന്റെയും വെങ്കടേശ് ഐയ്യരുടെയും പ്രകടനമികവിലാണ് 171 റൺസെന്ന് പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് കെകെആർ എത്തിയത്. കൊൽക്കത്തയ്ക്കായി ഗിൽ അർധ സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു.


ALSO READ : IPL 2021 RR vs MI : Playoff പ്രതീക്ഷ കൈവിടാതെ Mumbai Indians, രാജസ്ഥാൻ റോയൽസിനെ 70 ബോൾ ബാക്കി നിർത്തി 8 വിക്കറ്റിന് തോൽപ്പിച്ചു


മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാനെ അക്ഷരാർഥത്തിൽ നിലം തൊടിയ്പ്പിച്ചല്ല. ആദ്യ ഓവറിൽ ഷക്കീബ് അൽ ഹസൻ യശസ്വി ജെയ്സ്വാളിന് പുറത്താക്കിയതോടെ ഓരോ ഇടവേളകളായി രാജസ്ഥാൻ താരങ്ങളിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസണിന് ഒരു റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളു.


രാജസ്ഥാന്റെ രണ്ട് താരങ്ങൾ മാത്രമാണ് സ്കോർ ബോർഡിൽ രണ്ടക്കം കടന്നത്. അതിൽ അൽപമെങ്കിലും പ്രതിരോധിച്ചത് ഓൾറൗണ്ടർ രാഹുൽ തേവാട്ടിയയുടെ 44 റൺസ് പ്രകടമായിരുന്നു.


ALSO READ : ​IPL SRH vs KKR: സണ്‍റൈസേഴ്‌സിനെ വീഴ്‌ത്തി കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി


രാജസ്ഥനായി ശിവം മാവി നാലും ലോക്കി ഫെർഗൂസൺ മൂന്ന് വിക്കറ്റ് വീതം നേടി. വരുൺ ചക്രവർത്തിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.


ജയത്തോടെ കൊൽക്കത്ത പ്ലേ ഓഫിന്റെ പടി വാതിക്കലെത്തിയരിക്കുകയാണ്. ഔദ്യോഗികമായി നാളെ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന് ശേഷം അറിയാൻ സാധിക്കുന്നതാണ്.


ALSO READ : IPL: മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടി


മുംബൈ വൻ മാർജിനിൽ ഹൈദരാബാദിനെതിരെ ജയിച്ചാൽ മാത്രമെ കെകെആർ പ്ലേ ഓഫ് കാണാതെ പുറത്താകൂ. ഏകദേശം 170 റൺസ് വിജയമാണ് മുംബൈ നാളെത്തെ മത്സരത്തിൽ നിന്ന് കണ്ടെത്തേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.