Abu Dhabi ; തുടർ തോൽവിക്ക് ശേഷം അവസാനം മുംബൈ ഇന്ത്യൻസ് (Mumbai Indians) ജയം സ്വന്തമാക്കി. പഞ്ചാബ് കിങ്സിനെ (Punjab Kings) ആറ് വിക്കറ്റിന് തോൽപിച്ചാണ് രോഹിതും കൂട്ടരും വീണ്ടും ജയത്തിന്റെ വഴിലേക്കെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ - ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. 136 റൺസ് വിജയലക്ഷ്യം മുംബൈ ഒരു ഓവർ ബാക്കി നിൽക്കവെ മറികടക്കുകയായിരുന്നു.


ALSO READ : IPL 2021 KKR vs DC : ലക്ഷ്യം പ്ലേ ഓഫ്, ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈജഡേഴ്സിന് ജയം


മൂന്ന് തുടർ തോൽവിക്ക് ശേഷം മുംബൈ ആശ്വസാമായി ഒരു ജയം. അതോടൊപ്പം നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ഹാർദിക് പാണ്ഡ്യയുടെ ഫോമും പ്ലേ ഓഫ് സാധ്യതയും തിരികെ ലഭിച്ച ആശ്വാസത്തിലാണ് മുംബൈ ആരാധകർ. 


ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമത്തിന്റെ ബാറ്റിങ് മികവിലാണ് പഞ്ചാബ് കിങ്സ് 135 റൺസെടുത്തത്. അവസാനം 5 ഓവറിലെ മുംബൈയുടെ ബോളിങ് ആക്രമണമായിരുന്ന പഞ്ചാബിന്റെ സ്കോറിങിന് തടയിട്ടത്. അവസാം 5 ഓവറിൽ പഞ്ചാബ് താരങ്ങൾക്ക് ഒരു ബൗണ്ടറി പോലും കണ്ടെത്താൻ സാധിതച്ചില്ല. മുംബൈക്കായി ജസ്പ്രിത് ബുംമ്രയും കിറോൺ പൊള്ളാർഡും രണ്ട് വിക്കറ്റ് വീതം നേടി.


ALSO READ : IPL 2021 RR vs SRH : സഞ്ജു ഇന്നും കളിച്ചു, രാജസ്ഥാൻ ഇന്നും തോറ്റു


മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ തുടക്കം ആദ്യം ഒന്ന് പതറി. നാലാം ഓവറിൽ രവി ബിഷ്നോയി നായകൻ രോഹിത് ശർമയെയും സൂര്യകുമാർ യാദവിനെയും അടുത്തടുത്ത പന്തിൽ പുറത്താക്കിയതോടെ മുംബൈ പ്രതിരോധിത്തിലായി. പിന്നീട് ക്വിന്റൺ ഡി കോക്കും സൗരഭ് തിവാരിയും ക്ഷമയോടെ മുംബൈയുടെ സ്കോർ ഉയർത്തി. അവസാനം ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങും കൂടിയായപ്പോൾ മുംബൈ ഇന്ത്യൻസ് ഒരു ബാക്കി നിൽക്കവെ ലക്ഷ്യം കണ്ടെത്തി. 


ALSO READ : Sanju Samson: സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും


ജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. നാളെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും വിരാട് കോലിയുടെ മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.