Chennai : ആദ്യ മത്സരത്തിന്റെ വിരസതയിൽ നിന്ന് ടൂ‌ർണമെന്റ് ഇനി ആവേശത്തിലേക്ക്. ആദ്യ ജയം തേടുന്ന രോഹിത് ശർമ്മയുടെ (Rohit Sharma) Mumbai Indians ഇന്ന് വിജയം തുടരാനായി ഇറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് (Kolkata Knight Riders) നേരിടും. വൈകിട്ട് 7.30ന് ചെന്നൈയിൽ വെച്ചാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച സ്ക്വാഡായിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ ആദ്യ മത്സരത്തിൽ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബോളിങിൽ റൺസ് വിട്ടു കൊടുക്കുന്നത് ഒഴിച്ച് നിർത്തിയാൽ കെകെആർ ഏറെ കൂറെ സ്ഥിരതയിലേക്കെത്തുന്ന ടീമാണ്.  എന്നാൽ ടീമിനെ ആകെ വലയ്ക്കുന്നത് ആന്ദ്രെ റസ്സലിന്റെ ഫോമില്ലാഴ്മയാണ്. അതും കൂടി പരിഹരിച്ച് കഴിഞ്ഞാൽ ഒയിൻ മോർ​ഗന്റെ കീഴിൽ കൊൽക്കത്ത ഒന്നും കൂടി ശക്താ ആർജിക്കുന്ന ടീമായി മാറുകയും ചെയ്യും.


ALSO READ : IPL 2021 RR vs PBKS : ഓട്ടോ റിക്ഷ തൊഴിലാളിയുടെ മകനിൽ നിന്ന് രാജസ്ഥാൻ റോയൽസിന്റെ ലീഡ് ബോളറിലേക്ക്, ആരാണ് Chetan Sakariya ?


കെകെആറിന്റെ സാധ്യത ഇലവൻ


നിതിഷ് റാണ
ശുഭ്മാൻ ​ഗിൽ
രാഹുൽ ത്രിപാഠി
ഒയിൻ മോർ​ഗൻ
ദിനേഷ് കാർത്തിക്ക്
ഷക്കീബ് അൽ ഹസൻ
ബെൻ കട്ടിങ്
പ്രസിദ് കൃഷ്ണ
പാറ്റ് കമിൻസ്
വരുൺ ചക്രവർത്തി
ലോക്കി ഫെർ​ഗുസൺ


ALSO READ : IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും


മുംബൈ ആകട്ടെ മിക്ക സീസണിലെ പോലെ തോൽവിയോടെ തന്നെയാണ് ഐപിഎൽ 2021 സീസണും ആരംഭിച്ചിരിക്കുന്നത്. അത് തന്നെയാണ് മുംബൈ ആരാധകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആത്മവിശ്വാസം. മെല്ലെ ജയത്തിന്റെ വഴിയിലേക്കെത്തി വൻ ശക്തിയായ മാറുകയെന്നത് തന്നെയാണ് മുംബൈയുടെയും രോ​ഹിത് ശർമ്മയുടെ ലക്ഷ്യം. 


ആർസിബിക്കെതിരെ രണ്ട് വിക്കറ്റിനായിരുന്നു മുംബൈ ആദ്യ മത്സരത്തിൽ തോൽക്കുന്നത്. ചെറിയ സ്കോറാണെങ്കിലും അത് പ്രതിരോധിക്കാൻ സാധിക്കുന്ന ബോളിങ് നിരയാണ് മുംബൈയുടെ മുതൽ കൂട്ട്. അതിൽ  ശക്തി കൂട്ടുക എന്നാണ് മുംബൈ ഇന്ന് മുന്നോട്ട് വെക്കാൻ ശ്രമിക്കുന്നത്.


ALSO READ : IPL 2021: ഉദ്‌ഘാടന മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ


മുംബൈ ഇന്ത്യൻസിന്റെ സാധ്യത ഇലവൻ


ഇഷാൻ കിഷൻ
ക്രിസ് ലിൻ
രോഹിത് ശർമ്മ
സൂര്യ കുമാർ യാദവ്
ഹാർദിക് പാണ്ഡ്യ
കൃണാൽ പാണ്ഡ്യ
കീറോൺ പൊള്ളാർഡ്
ട്രൻ്റെ ബോൾട്ട് 
മാർക്കോ ജാൻസൻ
ജസ്പ്രിത് ബുമ്ര
രാഹുൽ ചഹർ


ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.