Sharjah : ഐപിഎല്ലിൽ നാലാം സ്ഥാനത്തിനുള്ള പോരാട്ടം കനക്കുന്നു. ഇന്ന് നടന്ന മത്സരത്തിൽ 5 തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ തകർത്തു. എട്ട് വിക്കറ്റിന് അനയാസമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് മാത്രം നേടാൻ സാധിച്ചുള്ളു. മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ വെറും എട്ട് ഓവറിൽ വിജയം കണ്ടെത്തുകയായിരുന്നു.


ALSO READ : IPL 2021 : ഏഴാം സ്ഥാനത്താണെങ്കിലും മുംബൈ ഇന്ത്യൻസിനെ അങ്ങനെ എഴുതി തള്ളാനാകില്ല, ഈ കണക്കുകൾ ശരിയായാൽ മുംബൈക്കും പ്ലേ ഓഫിൽ


മുംബൈക്കായി നഥാൻ കൗൾട്ടർ നൈൽ നാല് വിക്കറ്റ് സ്വന്തമാക്കി. 24 റൺസെടുത്ത ഓപ്പണർ എവിൻ ലെവിസാണ് രാജസ്ഥാൻ ബാറ്റിങ് നിരയിലെ ടോപ് സ്കോറർ.


മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 70 പന്ത് ബാക്കി നിർത്തയാണ് ലക്ഷ്യം കണ്ടത്. മുംബൈക്കായി ഓപ്പണർ  ഇഷാൻ കിഷൻ അർധ സെഞ്ചുറി നേടുകയും ചെയ്തു. 


ALSO READ : IPL: മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടി


ഇതോടെ പ്ലേ ഓഫ് പ്രവേശനത്തിനുള്ള മുംബൈ ആദ്യ കടമ്പയായ രാജസ്ഥാനെ മറികടന്നിരിക്കുകയാണ്. ഇന്ന് മുംബൈ ജയം കണ്ടെത്തില്ലായിരുന്നെങ്കിൽ ടീം ടൂർണമെന്റിൽ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നേനെ. 


മുംബൈക്ക് പുറമെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് നാലാം സ്ഥാനത്തേക്കായി പ്രധാനമായും മത്സരിക്കുന്നത്. ഇരു ടീമും 12 പോയിന്റുമായി നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. നെറ്റ് റൺറേറ്റ് പ്രകാരം കെകെആറാണ് നാലാം സ്ഥാനത്ത്.


ALSO READ : Rajasthan vs Banglore: രാജസ്ഥാന് വീണ്ടും തോൽവി; പ്ലേ ഓഫ് സാധ്യതകൾ മങ്ങി


അടുത്ത മത്സരത്തിൽ മുംബൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരയ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിക്കുകയും രാജസ്ഥാൻ കെകെആറിനെയും തോൽപ്പിച്ചാൽ മുംബൈക്ക് പ്ലേ ഓഫിൽ പ്രവേശിക്കാം.


നാളെ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ ബാംഗ്ലൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് മത്സരം. വൈകിട്ട് 7.30ന് അബുദാബിയിൽ വെച്ചാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.