PBKS vs RCB : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ തേരട്ടത്തിന് തടയിട്ട് പഞ്ചാബ് കിങ്സ്, ആർസിബിയെ 34 റൺസിന് തോൽപിച്ച് പഞ്ചാബ്
ചെന്നൈ സൂപ്പർ കിങ്സിനെതിരെ തോറ്റതിന്റെ ക്ഷീണം കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപ്റ്റൽസിനെ തോൽപിച്ച് ആശ്വാസം നേടിയെത്തിയപ്പോഴാണ് കോലിപടയ്ക്ക് വീണ്ടുമൊരു തോൽവി നേരിടേണ്ടി വരുന്നത്.
Ahmedabad : പതിവില്ലാതെ സീസണിൽ മികച്ച പ്രകടനവുമായി മുന്നേറുന്ന ഇന്ത്യൻ നായകൻ വിരാട് കോലി (Virat Kohli) നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് സീസണിലെ രണ്ടാമത്തെ തോൽവി. പഞ്ചാബ് കിങ്സിനോട് (Punjab Kings) ആർസിബി (RCB) 34 റൺസിനാണ് തോറ്റത്.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ തോറ്റതിന്റെ ക്ഷീണം കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപ്റ്റൽസിനെ തോൽപിച്ച് ആശ്വാസം നേടിയെത്തിയപ്പോഴാണ് കോലിപടയ്ക്ക് വീണ്ടുമൊരു തോൽവി നേരിടേണ്ടി വരുന്നത്.
ALSO READ : IPL 2021 : ഓപ്പണർമാർ തിളങ്ങി, മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും ഏഴ് വിക്കറ്റ് വിജയം
'ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് നായകൻ കെ.എൽ രാഹുലിന്റെ ബാറ്റിങ് മികവിൽ 179 രൺസെടുത്തു. രാഹുൽ 57 പന്തിൽ ഏഴ് ഫോറും ആഞ്ച് സിക്സറുകളുമായി 91 റൺസെടുത്ത് പുറത്താകാത് നിന്നു. രാഹുലിന് പിന്തുണയായി ക്രിസ് ഗെയിലും മികച്ച രീതിയിൽ ബാറ്റ് വീശി.
എന്നാൽ ഇവരെ കൂടാതെ ഹർപ്രീത് ബ്രാർ എന്നാ താരമാല്ലതെ മറ്റൊരു താരവും ടീമിനായി രണ്ടക്കം പോലും കണ്ടെത്തിയില്ല. വീണ്ടും നിക്കോളിസ് പൂരാൻ പൂജ്യനായി മടങ്ങുകയും ചെയ്തു. ലോക ഒന്നാം നമ്പർ ട്വന്റി20 താരം ഡേവിഡ് മലാനെ ബഞ്ചിൽ ഇരുത്തിയാണ് പഞ്ചാബ് പൂരാനെ ആദ്യ ഇലവനിഷ വീണ്ടും പരിഗണിച്ചു കൊണ്ടിരിക്കുന്നത്.
ALSO READ : SRH vs CSK : അടിച്ച് തകർത്ത് റുതുരാജ് ഗെയ്ക്കുവാദും ഫാഫ് ഡുപ്ലസിസും, ചെന്നൈയ്ക്ക് തുടർച്ചായ അഞ്ചാം ജയം
180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിചയ ബാംഗ്ലൂരുവിന്റെ തുടക്കം തന്നെ പിഴക്കുകയായിരുന്നു. രണ്ടാം ഓവറിൽ ഏഴ് റൺസെടുത്ത മലയാളി താരം ദേവദത്ത് പടിക്കൽ പുറത്തായി. പിന്നീട് മെല്ല ശ്രദ്ധയോടെ ബാറ്റ് വീശിയ നായകൻ വിരട് കോലിയും രജത്ത് പാട്ടിധാറും ഒരു ഇന്നിങ്സ് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും അത് വിജയത്തിനായില്ല.
പത്താം ഓവറിൽ വിരാട് കോലി പുറത്തായതിന് പിന്നാലെ ഓരോ ഇടവേളയിലും ആർസിബിയുടെ വിക്കറ്റ് വീഴുകയായരുന്നു. തുടരെ തുടരെയായി ഗ്ലെൻ മാക്സ്വല്ലിന്റെയും എബി ഡിവില്ലേഴ്സിന്റെ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് ബാംഗ്ലൂരുവിനുണ്ടായ തിരിച്ചടി.
പഞ്ചാബിനായി മൂന്ന് വിക്കറ്റ് നേടിയ ഹർപ്രീത് ബ്രാറാണ് മാൻ ഓഫ് ദി മാച്ച്. നിർണായകമായ കോലിയുടെയും, മക്സ്വെല്ലിന്റെയും ഡിവില്ലഴ്സിന്റെയും വിക്കറ്റുകളാണ് ബ്രാർ സ്വന്തമാക്കിയത്. ഇന്ന് ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാവുന്ന ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് പോരാട്ടമാണ് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...