DC vs RCB : അവസാന പന്ത് വരെ നിറഞ്ഞ് നിന്ന ആവേശം ഡൽഹി ക്യാപിറ്റസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂ ഒരു റണിന് തോൽപിച്ചു

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂർ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ റിഷഭ് പനന്തിന്റെ നേതൃത്വത്തിലുള്ള ഡൽഹി 170 റൺസെ എടുക്കാനെ സാധിച്ചുള്ളു.

Written by - Zee Malayalam News Desk | Last Updated : Apr 28, 2021, 01:48 AM IST
  • മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂർ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കുകയായിരുന്നു.
  • മറുപടി ബാറ്റിങിനിറങ്ങിയ റിഷഭ് പനന്തിന്റെ നേതൃത്വത്തിലുള്ള ഡൽഹി 170 റൺസെ എടുക്കാനെ സാധിച്ചുള്ളു.
  • നേരിയ ഒരു റൺസിന്റെ ജയത്തോടെ കോലിയും സംഘം പോയിന്റ് പട്ടികയിൽ ഒന്നാ സ്ഥാനത്തേക്ക് കയറി.
  • ആർസിബിക്കായി മികച്ച് ഇന്നിങ്സ് സൃഷ്ടിച്ച എബി ഡിവില്ലേഴ്സാണ് മാൻ ഓഫ് ദി മാച്ച്
DC vs RCB : അവസാന പന്ത് വരെ നിറഞ്ഞ് നിന്ന ആവേശം ഡൽഹി ക്യാപിറ്റസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരൂ ഒരു റണിന് തോൽപിച്ചു

Ahmedabad : അവസാന പന്ത് വരെ ആവേശഭരിതമായ ഡൽഹി ക്യാപിറ്റൽസ് (Delhi Capitals) റോൽൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (Royal Challengers Bangalore) ത്രിലർ മത്സരത്തിൽ കോലിപടയ്ക്ക് ഒരു റൺസ് വിജയം. നിർണായക അവസാന ഓവറിൽ മികച്ച് രീതിയിൽ ഡെത്ത് ഓവർ ചെയ്ത മുഹമ്മദ് സിറാജാണ് (Mohammed Siraj) വിജയം ഡൽഹിയുടെ പക്കൽ നിന്ന് ബാംഗ്ലൂരിന് നൽകിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂർ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ റിഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ഡൽഹി 170 റൺസെ എടുക്കാനെ സാധിച്ചുള്ളു.

ALSO READ : PBKS vs KKR :പഞ്ചാബിനെ എറിഞ്ഞ് ഒതുക്കി കൊൽക്കത്തയ്ക്ക് സീസണിലെ രണ്ടാം ജയം

രണ്ട് ടീമുകളുടെ ഇന്നിങ്സും ആവേശകരമായ രീതിയിലായിരുന്നു. മുന്നേറ്റ് നിര തകർന്നടിഞ്ഞപ്പോൾ രണ്ട് ടീമിനായി പൊരുതിയത് മധ്യനിരയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ആർസിബി ഓരോ ഇടവേളയിലും വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പിന്നീട് എബി ഡിവില്ലേഴ്സ് എത്തി അവസാന ഓവറുകളിൽ സ്കോറിങ് വേഗത്തിലാക്കി ടീമിന് പ്രതിരോധിക്കാവുന്ന സ്കോറിലേക്കെത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് ആദ്യമുതൽ തന്നെ തകർച്ചയായിരുന്നു, മൂന്നിന് 47 നിലയിൽ തകർന്ന നിലയിൽ നായകൻ ഡൽഹി നായകൻ റിഷഭ് പന്തിന്റെ നിർണായകമായ ഇന്നിങ്സായിരുന്നു. എന്നാൽ 13 ഓവറിൽ മാർക്കസ് സ്റ്റോയിൻസ് പുറത്താകുമ്പോൾ ഡൽഹി ഏകദേശം തോൽവി നിശ്ചിയിച്ചിരുന്നു.

ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി

അതിന് ശേഷമെത്തിയ ഷിമ്രോൺ ഹെത്മയറിന്റെ പ്രകടമായിരുന്നു ടീമിന്റെ സ്കോറിങിന് വീണ്ടും ജീവൻ വെപ്പിച്ചത്. 25 പന്തിൽ നാല് സ്ക്സറുകളും രണ്ട് ബൗണ്ടറികളും അടക്കം ഹെത്മയർ 53 റൺസെടുത്തത്. 

സിറാജിന്റെ നിർണായകമായ അവസാന ഓവർ

നിർണായകമായിരുന്ന അവസാന ഓവർ എറിയാൻ ആർസിബി നായകൻ വിരാട് കോലി ഏൽപിച്ചത് മുഹമ്മദ് സിറാജിനെ. ആറ് പന്തിൽ 14 എന്ന നിൽക്കെ ഡൽഹി നായകൻ റിഷഭ് പന്തായിരുന്നു സ്ട്രൈക്കിങ് പൊസിഷനിൽ. ആദ്യ മൂന്ന് പന്ത് മികച്ച് രീതിയിൽ ചെയ്ത സിറാജ് ആകെ വിട്ടു കൊടുത്തത് രണ്ട് റണസ് മാത്രം.

ALSO READ : CSK vs RCB : ഒരു ഓവറിൽ 37 റൺസ്, ഐപിഎല്ലിൽ ക്രിസ് ഗെയിലിന് ശേഷം ആപൂർവ നേട്ടവുമായി രവീന്ദ്ര ജഡേജ [VIDEO]

നാലാം പന്തിൽ ഓൺ സൈഡിൽ മിഡ് വിക്കറ്റിലേക്ക് അടിച്ചകത്തിയ പന്തിൽ ഡൽഹി ക്യാപ്റ്റൻ നേടിയത് രണ്ട് റൺസ്. അവസാന രണ്ട് പന്തിൽ ജയിക്കാൻ പത്ത് റൺസ്. പന്ത് സ്ട്രൈക്കിൽ, ആദ്യ പന്ത് ഫോർ, ജയിക്കാൻ ആറ് റൺസ്. അടുത്ത് പന്തും പന്ത് ബൗണ്ടറി കടത്തുകയായിരുന്നു. എന്നാൽ ആർസിബി വിജയാഘോഷം തുടർന്നു.

നേരിയ ഒരു റൺസിന്റെ ജയത്തോടെ കോലിയും സംഘം പോയിന്റ് പട്ടികയിൽ ഒന്നാ സ്ഥാനത്തേക്ക് കയറി. ഡൽഹി മൂന്നാം സ്ഥാനത്ത് തന്നെ തുടർന്നു. ആർസിബിക്കായി മികച്ച് ഇന്നിങ്സ് സൃഷ്ടിച്ച എബി ഡിവില്ലേഴ്സാണ് മാൻ ഓഫ് ദി മാച്ച്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News