ഷാര്‍ജ: ഐപിഎല്‍ 14ാം സീസണിന്റെ (IPL 2021) ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ (Chennai Super Kings) എതിരാളികളെ ഇന്നറിയാം. ഷാര്‍ജയില്‍ (Sharjah) ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസും (Delhi Capitals) കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (Kolkata Knight Riders) ഏറ്റുമുട്ടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രാഥമിക ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് മുന്നേറിയ ഡല്‍ഹി ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റാണ് രണ്ടാം ക്വാളിഫയറിന് എത്തിയത്. അതേസമയം എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്.  ഇരുവരും നേര്‍ക്കുനേര്‍ വരുന്ന 29-ാം മത്സമാണിത്. കൊല്‍ക്കത്ത 15ലും ഡല്‍ഹി 12 മത്സരങ്ങളിലും ജയിച്ചു. 


Also Read: IPL 2021 Playoffs : ആർസിബിക്കായി വിരാട് കോലിയുടെ കിരീട നേട്ടം ഇനി സ്വപ്നത്തിൽ മാത്രം, എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം


റിഷഭ് പന്ത് നയിക്കുന്ന ടീമിന് തുടര്‍ച്ചയായ രണ്ടു തോല്‍വികളുടെ ക്ഷീണമുണ്ട്. ആദ്യ കിരീടം എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായ ആസൂത്രണത്തോടെ മുന്നേറിയ ഡല്‍ഹിക്ക് പക്ഷേ, അവസാന ഘട്ടത്തില്‍ പിഴച്ചു. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയ യുവ ബാറ്റ്സ്മാന്‍മാരുടെ കരുത്തില്‍ മുന്നേറുന്ന ടീമിന് ആന്റിച്ച് നോര്‍ക്യ, ആവേശ് ഖാന്‍, ആര്‍. അശ്വിന്‍, കാഗിസോ റബാഡ തുടങ്ങിയ മികച്ച ബൗളിങ് പടയുമുണ്ട്.


Also Read: IPL 2021 : ഇനി കൊട്ടികലാശം, ആരാകും ഐപിഎൽ 14-ാം സീസൺ കിരീടത്തിൽ മുത്തമിടുക?          


സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലൂടെ റിഷഭ് പന്ത് ഫോമിലേക്കെത്തിയിട്ടുണ്ട്. ഷിംറോന്‍ ഹെറ്റ്‌മെയറും അവസരത്തിനൊത്ത് ബാറ്റ് വീശുന്നുണ്ട്. അക്ഷര്‍ പട്ടേല്‍ ബാറ്റുകൊണ്ട് കൂടുതല്‍ തിളങ്ങേണ്ടതായുണ്ട്. പൃഥ്വി ഷാ പുറത്തായാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. ഇതിന് ടീം പരിഹാരം കണ്ടില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. 551 റണ്‍സുള്ള ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. 23 വിക്കറ്റുള്ള ആവേഷ് ഖാനാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.


Also Read: IPL 2021 Playoff : ധോണിയുടെ ഫിനിഷിങിൽ Chennai Super Kings ഐപിഎൽ ഫൈനലിൽ


സ്പിന്നര്‍മാരുടെ മിന്നും ഫോമാണ് കെകെആറിന്റെ (KKR) ശക്തി. വരുണ്‍ ചക്രവര്‍ത്തി (Varun Chakraborty), സുനില്‍ നരെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍ (Shakib Al Hasan) എന്നിവരെല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും പേസിലും മികവ് കാട്ടുന്നു. ബാറ്റിങ് നിരയില്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചല്ല കെകെആറിന്റെ മുന്നേറ്റം. നായകൻ ഓയിന്‍ മോര്‍ഗനൊഴികെ (Eoin Morgan) മറ്റ് താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. വെങ്കടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ (Shubman Gill) ഓപ്പണിങ് കൂട്ടുകെട്ട് ടീമിന് നല്ല പ്രതീക്ഷ നൽകുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.