IPL 2022 Auction | IPL താരലേലത്തിന് ശ്രീശാന്തും ; അന്തിമ പട്ടികയിൽ 590 താരങ്ങൾ
Sreesanth ന് പുറമെ കെസിഎയുടെ 12 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്.
മുംബൈ : ഐപിഎൽ മെഗാ താരലേലത്തിനുള്ള (IPL Mega Auction 2021) അന്തിമ പട്ടിക ബിസിസിഐ പുറത്ത് വിട്ടു. 590 കളിക്കാരുടെ അന്തിമ പട്ടികയിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തും (S Sreesanth) ഇടം നേടി. ഫെബ്രുവരി 12, 13 തിയതികളിലായി ബെംഗളൂരുവിൽ വെച്ചാണ് താരലേലം. നിലവിലുള്ള എട്ട് ടീമുകൾക്ക് പുറമെ പുതിയ ടീമുകളായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സും അഹമ്മദബാദ് ഫ്രാഞ്ചൈസിയും പങ്കെടുക്കും.
228 ക്യാപ്ഡ് താരങ്ങളും 355 അൺക്യാപ്ഡ് താരങ്ങളുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 580 പേരുടെ പട്ടികയിൽ 370 പേർ ഇന്ത്യൻ താരങ്ങളും 220 പേർ വിദേശികളുമാണ്.
ഇന്ത്യൻ താരങ്ങളായ ശ്രയ്സ് ഐയ്യർ, ശിഖർ ധവാൻ, ആർ അശ്വിൻ, മുഹമ്മദ് ഷാമി, ഇഷാൻ കിഷൻ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, യുസ്വേന്ദ്ര ചഹാൽ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ദീപക് ചഹർ, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, തുടങ്ങിയവരാണ് താരലേലത്തിലെ പ്രധാന ആകർഷണങ്ങൾ.
ഇവർക്ക് പുറമെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡ്യുപ്ലെസിസ്, കഗീസോ റബാഡാ, ക്വിന്റൺ ഡി കോക്ക് ഓസ്ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർ, പാറ്റ് കമിൻസ്, വിൻഡീസ് താരങ്ങൾ ജേസൺ ഹോൾഡർ, ഡ്വെയിൻ ബ്രാവോ എന്നിവരും ലേലത്തിന് ആകർഷണങ്ങളായ വിദേശ താരങ്ങൾ. രണ്ട് കോടി രൂപയാണ് ഇവരുടെ അടിസ്ഥാന തുക.
ALSO READ : IPL 2022 | ലഖ്നൗ ഫ്രാഞ്ചൈസി ഇനി ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് എന്ന് അറിയപ്പെടും
48 താരങ്ങൾക്കാണ് രണ്ട് കോടി അടിസ്ഥാന തുകയിൽ ലേലത്തിൽ പങ്കെടുക്കുന്നത്. 20 താരങ്ങളുടെ അടിസ്ഥാന തുക 1.5 കോടിയും 34 പേരുടെ 1 കോടിയുമാണ് ബേസ് പ്രൈസ്.
ശ്രീശാന്തിന് പുറമെ കെസിഎയുടെ 12 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. റോബിൻ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെ.എം അസിഫ്, ബേസിൽ തമ്പി, സച്ചിൻ ബേബി, ജലജ് സക്സേന, മിഥുൻ സുദേശൻ, റോഹൻ കുന്നുമ്മേൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മറ്റ് താരങ്ങൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.