ബംഗളൂരു : വിരാട് കോലി ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) തങ്ങളുടെ പുതിയ കപ്പിത്താനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കോലിക്ക് പുറമെ റിറ്റെൻഷൻ ചെയ്ത ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലും മുഹമ്മദ് സിറാജും ടീമിലുണ്ടെങ്കിലും ഇവർക്ക് നായക സ്ഥാനം നൽകാൻ ആർസിബി തയ്യാറല്ല. അങ്ങനെ ആരാധകർക്കിടിയിൽ ഉയരുന്ന ചോദ്യമാണ് ബാംഗ്ലൂർ ടീമിനെ ആര് നയിക്കുമെന്നാണ്.
ഇതുവരെ കപ്പ് നേടാനാകാത്ത ആർസിബി ക്യാപ്റ്റൻസി സ്ഥാനത്തേക്ക് പരിചയ സമ്പന്നനായ ഒരു താരത്തെ പരിഗണിക്കു എന്ന കാര്യം നിശ്ചയമാണ്. നിലവിൽ പുറത്ത് വരുന്ന ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രണ്ട് താരങ്ങളാണ് ബംഗളൂരു ഫ്രാഞ്ചൈസിയുടെ മുന്നിലുള്ളത്. ഒന്ന് ഇന്ത്യൻ താരന ശ്രേയസ് ഐയ്യരും രണ്ട് വെസ്റ്റ് ഇൻഡീസ് താരം ജേസൺ ഹോൾഡറുമാണ്.
ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പ്രഥമ പരിഗണന ശ്രേയസിനാണെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ജേസൺ ഹോൾഡറുടെ പേരും കേട്ട് തുടങ്ങിയത്. മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് പണ്ഡിറ്റുമായ ആകാശ് ചോപ്രായാണ് വിൻഡീസ് താരത്തെ ക്യാപ്റ്റനാക്കിയാൽ ഉള്ള ഗുണഫലങ്ങൾ വ്യക്തമാക്കുന്നത്.
“ഞാൻ ജേസൺ ഹോൾഡറുടെ പേര് മുന്നേട്ട് വെക്കുന്നു. അദ്ദേഹം ഒരു ഓൾറൗണ്ടറായ മീഡിയം പേസറാണ്. അദ്ദേഹം ഒരു കാര്യവും സ്വയം അടിച്ചേൽപ്പിക്കുന്നില്ല, ഹോൾഡർ നിശബ്ദമായി തന്റെ ജോലി ചെയ്യും. ആർസിബി പോലുള്ള ഒരു ഫ്രാഞ്ചൈസി ഹോൾഡറെ തിരഞ്ഞെടുക്കുക എന്ന് പറയുന്നത് ശരിയായ തീരമാനമായിരിക്കും" ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ALSO READ : IPL Auction 2022 | ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാർ ഇവരാണ്
“എല്ലാ മത്സരങ്ങളും കളിക്കാൻ സാധിക്കുന്ന ഒരു ഓൾറൗണ്ടറാണ് ഹോൾഡർ. വെസ്റ്റ് ഇൻഡീസിനെ അദ്ദേഹം നയിച്ചിട്ടുണ്ട്. ടീമിൽ കോലി ഉള്ളപ്പോൾ ആളെ നോക്കാൻ പാടില്ലാത്ത ഒരു ക്യാപ്റ്റൻ ഉണ്ടാകണം. മറ്റൊരാളുടെ നേട്ടത്തിൽ ആ നായകൻ സന്തോഷിക്കണം, കാരണം കോലിയാണ് ആ പറയുന്ന ശ്രദ്ധ കേന്ദ്രം," ചോപ്ര കൂട്ടിച്ചേർത്തു.
26 ഐപിഎൽ മത്സരങ്ങളിൽ നിന്നായി ഹോൾഡർ ഇതുവരെ 35 വിക്കറ്റുകൾ സ്വന്തമാക്കിട്ടുണ്ട്. ഫെബ്രുവരി 12, 13 തിയതികളിലായി ബംഗളൂരുവിൽ വെച്ചാണ് മെഗാ താരലേലം നടക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.