IPL 2022: CSK vs GT:  ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റാൻസിന് ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകർത്തത്.  ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസ് എടുത്തത്. വിജയ ലക്ഷ്യമായിരുന്ന 170 റണ്‍സ് ഒരു പന്ത് മാത്രം ശേഷി​ക്കെ 7 വി​ക്കറ്റ് നഷ്ടത്തി​ല്‍ ടൈറ്റന്‍സ് അടിച്ചെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സ് (CSK) റിതുരാജ് ഗെയ്കവാദ്, അമ്പാട്ടി റായ്ഡു, ജഡേജ,ശിവം ദുബെ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 169 എന്ന സ്കോർ പടുത്തുയർത്തിയത്. ഗെയ്‌ക്ക‌്‌വാദ് 5 ഫോറും 5 സിക്സറും ഉൾപ്പെടെ 48 പന്തില്‍ 73 റണ്‍സ് എടുത്ത് ചെന്നൈയുടെ ടോപ് സ്കോററായി.  അമ്പാട്ടി റായ്ഡു 31പന്തില്‍ 46 റണ്‍സ് എടുത്തപ്പോൾ നായകൻ ജഡേജ 12 പന്തിൽ 22 റൺസ് കൂട്ടിച്ചേർത്തു.


Also Read: IPL 2022 : സീസണിലെ ആദ്യ ജയമെന്ന ചെന്നൈയുടെ സ്വപ്നത്തിന് തിരിച്ചടി; ടീമിലെ പ്രധാന ബോളർ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി
 
മറുപടി​ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തി​നെ വിജയവഴിയിലെത്തച്ചത് ഡേവിഡ് മില്ലറിന്റെയും  റാഷിദ് ഖാന്‍റെയും തീപ്പൊരി ഇന്നിംഗ്സായിരുന്നു. 54 പന്തില്‍ 8 ഫോറും 6 സിക്സുമടക്കം 94 റണ്‍സ് സ്വന്തമാക്കിയ ഡേവിഡ് മില്ലർ  ക്രീസിലുറച്ചപ്പോൾ  ക്യാപ്ടനായിറങ്ങിയ റാഷിദ് ഖാൻ 21പന്തില്‍ നിന്ന് 40 റണ്‍സിന്‍റെ പിന്തുണയുമായി ഗുജറാത്ത് ടൈറ്റാൻസിന് വിജയമൊരുക്കി.  ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകൾ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന ടൈറ്റാൻസിന്  ശുഭ്മാന്‍ ഗില്‍(0), വിജയ് ശങ്കര്‍ (0), സാഹ(11), രാഹുല്‍ തെവാത്തിയ(6),അഭിനവ് മനോഹര്‍(12)എന്നിവർ മടങ്ങുമ്പോൾ  87/6 എന്ന നിലയിലായിരുന്നു സ്കോർ. തുടർന്ന് ക്രീസിൽ സാന്നിധ്യമറിയിച്ച മില്ലര്‍-റാഷിദ് സഖ്യമാണ് വിജയത്തിലേക്ക് ബാറ്റ് വീശിയത്.  


ഇതോടെ  ആറുമത്സരങ്ങളില്‍ നിന്ന് 10 പോയിന്‍റ് സമ്പാദ്യവുമായി  ഗുജറാത്ത് ടൈറ്റാൻസ്  പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങൾ കളിച്ച ടൈറ്റന്‍സ് അഞ്ചാം ജയമാണ് ചെന്നൈക്കെതിരെ സ്വന്തമാക്കിയത്.  ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച നിലവിലെ ചാമ്പ്യൻമാർ  അഞ്ചാം തോല്‍വിയുമായി ഒന്‍പതാം സ്ഥാനത്താണ്. ഒരു മത്സരത്തിൽ പോലും ജയം കണ്ടെത്താനാകാത്ത മുംബൈ ഇന്ത്യൻസ് മാത്രമാണ് ചെന്നൈക്ക് പിന്നിലുള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.