IPL 2022 : ഇലോൺ മസ്കിനോട് സ്വിഗ്ഗി ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ശുഭ്മാൻ ഗിൽ; പിന്നാലെ മറുപടിയുമായി ഫുഡ് ഡെലിവെറി ആപ്പ്
Shubman Gill Troll Swiggyആപ്ലിക്കേഷൻ കൃത്യസമയം പാലിക്കുന്നതിന് വേണ്ടിയാണ് ട്വിറ്ററിലൂടെ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനോട് സ്വിഗ്ഗിയെ വാങ്ങിക്കാനായി ആവശ്യപ്പെട്ടത്.
മുംബൈ : മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ സ്വന്തമാക്കിയത് പോലെ ഇലോൺ മസ്കിനോട് ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ സ്വിഗ്ഗി ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ. ആപ്ലിക്കേഷൻ കൃത്യസമയം പാലിക്കുന്നതിന് വേണ്ടിയാണ് ട്വിറ്ററിലൂടെ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനോട് സ്വിഗ്ഗിയെ വാങ്ങിക്കാനായി ആവശ്യപ്പെട്ടത്.
"ഇലോൺ മസ്ക്, ദയവായി സ്വിഗ്ഗിയെ വാങ്ങിക്കു അതുകൊണ്ട് അവർ കൃത്യസമയത്ത് ഡെലിവറി നടത്തും" ഇലോൺ മസ്കിനെ ടാഗ് ചെയ്തുകൊണ്ട് ശുഭ്മാൻ ഗിൽ ട്വിറ്ററിൽ കുറിച്ചു.
ALSO READ : IPL 2022 : ഐപിഎല്ലിലെ മോശം ഫോം; വിരാട് കോലിയെ ഇന്ത്യൻ ടി20 ടീമിൽ നിന്നൊഴുവാക്കിയേക്കുമെന്ന് റിപ്പോർട്ട്
ഇതിനെ തൊട്ടുപിന്നാലെ ശുഭ്മാൻ ഗില്ലിനെ ട്രോളികൊണ്ട് പല നെറ്റിസൺസ് രംഗത്തെത്തുകയും ചെയ്തു. താരം ടി20 ക്രിക്കറ്റ് കളിക്കുന്നതിലും വേഗത്തിൽ ഡെലിവറി നടത്തുന്നുണ്ടെന്ന് സ്വിഗ്ഗിയുടെ വ്യാജ അക്കൗണ്ട് മറുപടിയുമായിയെത്തി. അതോടൊപ്പം കുഞ്ഞ് കുട്ടിയാണോ എന്നും ടീമിലെ താരങ്ങൾക്ക് നല്ല ആഹാരം എത്തിക്കാൻ ഗുജറാത്ത് ടൈറ്റൻസിനോട് ആവശ്യപ്പെട്ടുള്ള രസകരമായി ട്വീറ്റകളും ഗില്ലിന് മറുപടിയായി എത്തി. കൂടാതെ ജിടി താരത്തിന്റെ ട്വീറ്റിന് മറുപടിയുമായി സ്വിഗ്ഗി കെയേഴ്സുമെത്തി.
"ഹായി ശുഭ്മാൻ ഗിൽ, ട്വിറ്ററിൽ പറഞ്ഞാലും ഇല്ലേലും ഞങ്ങൾക്ക് ഉറപ്പ് വരുത്തേണ്ടത് നിങ്ങൾ ഓർഡറിൽ തൃപ്തിനാണോ എന്നാണ് (അതിപ്പോൾ നിങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെങ്കിൽ). ഓർഡർ വിവരങ്ങളുമായി പേഴ്സണൽ ചാറ്റിൽ സംസാരിക്കാം. ഏറ്റെടുക്കന്നതിനേക്കാൽ ഞങ്ങൾ അത് വേഗത്തിലാക്കാം" സ്വിഗ്ഗി കെയേഴ്സിന്റെ എക്സിക്യൂട്ടിവ് ട്വിറ്ററിൽ കുറിച്ചു.
ALSO READ : IPL 2022 : സഞ്ജുവിന് ഹസരംഗ ബാലികേറ മല; ലങ്കൻ താരത്തിന്റെ മുമ്പിൽ അടിപതറുന്നത് ഇത് അഞ്ചാം തവണ
44 ബില്യൺ ഡോളറിനെയാണ് സ്പേസ് എക്സ് ടെസ്ലാ സിഇഒയായ എലോൺ മസ്ക് ട്വിറ്ററിനെ സ്വന്തമാക്കുന്നത്. കൂടാതെ മസ്ക് കോള കമ്പനിയായ കൊക്കകോളയെ സ്വന്തമാക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെ മസ്കിനെ ട്വീറ്റിൽ ടാഗ് ചെയ്തുകൊണ്ട് ചിലർ ചില ബ്രാൻഡുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം നിലവിലെ സീസണിൽ അത്രകണ്ട് മികച്ച പ്രകടനമില്ലയെങ്കിലും ശുഭ്മാൻ ഗിൽ ഇതുവരെ ഐപിഎൽ 2022ൽ എട്ട് മത്സരങ്ങളിൽ നിന്നായ 229 റൺസാണ് എടുത്തിരിക്കുന്നത്. 28.63യാണ് ജിടി ഓപ്പണറുടെ സീസണിലെ ആവറേജ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.