IPL 2022 : ഐപിഎല്ലിലെ മോശം ഫോം; വിരാട് കോലിയെ ഇന്ത്യൻ ടി20 ടീമിൽ നിന്നൊഴുവാക്കിയേക്കുമെന്ന് റിപ്പോർട്ട്

Virat Kohli IPL form അടുപ്പിച്ച് രണ്ട് തവണ ഗോൾഡൻ ഡക്കായതും താരത്തിന്റെ കരിയറിന് ഒരു കരിനിഴലായി മാറിയിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 08:07 PM IST
  • കഴിഞ്ഞ 9 മത്സരങ്ങളിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം നേടിട്ടുള്ളത് 128 റൺസ് മാത്രമാണ്.
  • 119.62 സ്ട്രൈക്ക് റേറ്റുള്ള താരത്തിന്റെ ആവറേജ് 16 റൺസ് മാത്രമാണ്.
  • ഒപ്പം അടുപ്പിച്ച് രണ്ട് തവണ ഗോൾഡൻ ഡക്കായതും താരത്തിന്റെ കരിയറിന് ഒരു കരിനിഴലായി മാറിയിരിക്കുകയാണ്.
IPL 2022 : ഐപിഎല്ലിലെ മോശം ഫോം; വിരാട് കോലിയെ ഇന്ത്യൻ ടി20 ടീമിൽ നിന്നൊഴുവാക്കിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി : ഐപിഎല്ലിൽ മാത്രമല്ല, കഴിഞ്ഞ ഒന്നര വർഷമായി വിരാട് കോലിയുടെ ഫോം താഴേക്ക് കൂപ്പുകത്തുകയാണ്. മുൻ ഇന്ത്യൻ നായകൻ ക്രിക്കറ്റിലെ മൂന്ന് ഫോമുകളിൽ നിന്ന് ഒരു സെഞ്ചുറിയെങ്കിലും നേടിട്ട് ഒന്നര വർഷത്തിലേറെയായി. അതിനിടെ ഐപിഎല്ലിലെ ഫോമില്ലാഴ്മയും കൂടി താരത്തിന് വിനയായിരിക്കുകയാണ്. 

കഴിഞ്ഞ 9 മത്സരങ്ങളിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം നേടിട്ടുള്ളത് 128 റൺസ് മാത്രമാണ്. 119.62 സ്ട്രൈക്ക് റേറ്റുള്ള താരത്തിന്റെ ആവറേജ് 16 റൺസ് മാത്രമാണ്. ഒപ്പം അടുപ്പിച്ച് രണ്ട് തവണ ഗോൾഡൻ ഡക്കായതും താരത്തിന്റെ കരിയറിന് ഒരു കരിനിഴലായി മാറിയിരിക്കുകയാണ്. 

ALSO READ : IPL 2022 : സഞ്ജുവിന് ഹസരംഗ ബാലികേറ മല; ലങ്കൻ താരത്തിന്റെ മുമ്പിൽ അടിപതറുന്നത് ഇത് അഞ്ചാം തവണ

അതേസമയം ചില റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ നിലവിലെ ഫോമില്ലാഴ്മ മുൻ ഇന്ത്യൻ നായകനെ ടീമിൽ മാറ്റി നിർത്തിയേക്കുമെന്നാണ്. കോലിയുടെ ഫോമില്ലാഴ്മ ബിസിസിഐയിൽ ചർച്ചയ്ക്കിടയായിട്ടുണ്ടെന്ന് സ്പോർട്സ് മാധ്യമമായ ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. താരത്തെ ചിലപ്പോൾ ഇന്ത്യയുടെ ട്വിന്റി20 ടീമിൽ നിന്നൊഴുവാക്കിയേക്കുമെന്നാണ് ഇൻസൈഡ് സ്പോർട്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്.

"ഇന്ത്യൻ ക്രിക്കറ്റിന്റെ മികച്ച സേവകനാണ് വിരാട് കോലി. പക്ഷെ നിലവിലുള്ള താരത്തിന്റെ ഫോം ഇപ്പോൾ ടീം സെലക്ടർമാർക്കിടയിലും ബിസിസിഐയിലും ചർച്ചയായി തുടങ്ങി" പേര് വെളിപ്പെടുത്താത്ത ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ സ്പോർട്സ് മാധ്യമത്തോടായി പറഞ്ഞു. 

ALSO READ : IPL 2022 : താരലേലം സമയത്ത് ചിലർ തന്നെ ചതിച്ചു; തുറന്ന് പറച്ചിലുമായി RCB താരം ഹർഷാൽ പട്ടേൽ

"നോക്കൂ ടീം സെലക്ഷൻ നടപടികളിൽ ഞങ്ങൾ ഒരിക്കലും ഇടപെടില്ല. സെലക്ടർമാരാണ് വിരാടിന്റെയും മറ്റുള്ളവരുടെയും കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അവർക്ക് തീരുമാനമെടുക്കാൻ ഞങ്ങൾ ഒരു പാത്രമാകരുത്. തീർച്ചയായും വിരാടിന്റെ എന്താണ് സംഭവിക്കുന്ന കാര്യത്തിൽ അവരെ കാര്യമായി എടുക്കുന്നു" ബിസിസിഐ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണുള്ളത്. നിലവിലുള്ള താരത്തിന്റെ ഫോം പരിഗണിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെ ടീമിൽ നിന്നൊഴുവാക്കിയേക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News