IPL 2022 mega auction | ഭീമൻ തുകയ്ക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
2 കോടി അടിസ്ഥാന തുക നിശ്ചയിച്ചിരുന്നവരിൽ നിലവിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ശ്രേയസ് അയ്യർക്കാണ്.
ആവശ്യക്കാർ ഏറെയുള്ള ഇന്ത്യൻ ബാറ്റർ ആണ് ശ്രേയസ് അയ്യർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022ന്റെ മെഗാ ലേലത്തിൽ ഡിമാൻഡ് കൂടുതലുള്ള ഈ താരത്തെ സ്വന്തമാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ്. 12.25 കോടി രൂപയ്ക്കാണ KKR ശ്രേയസിനെ സ്വന്തമാക്കിയത്. ഇന്ത്യൻ മധ്യനിര താരമായ ശ്രേയസ് ആണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്.
2 കോടി അടിസ്ഥാന തുക നിശ്ചയിച്ചിരുന്നവരിൽ നിലവിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ശ്രേയസ് അയ്യർക്കാണ്. ശിഖർ ധവാനെ 8.25 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഓസീസ് ഓപ്പണർ ഡേവിഡ് വാർണറിനെ 6.25 കോടിക്ക് ഡൽഹി സ്വന്തമാക്കി.
നിലവിലുള്ള എട്ട് ടീമുകൾക്ക് പുറമെ പുതിയ ടീമുകളായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സും അഹമ്മദബാദ് ഫ്രാഞ്ചൈസിയും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. 228 ക്യാപ്ഡ് താരങ്ങളും 355 അൺക്യാപ്ഡ് താരങ്ങളുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 590 പേരുടെ പട്ടികയിൽ 370 പേർ ഇന്ത്യൻ താരങ്ങളും 220 പേർ വിദേശികളുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...