Mumbai: IPL 2021 കഴിഞ്ഞതോടെ ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരിയ്ക്കുകയാണ് IPL 2022.  


COMMERCIAL BREAK
SCROLL TO CONTINUE READING

IPL വളര്‍ന്നു വരുന്ന കളിക്കാര്‍ക്ക്‌ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണ്. അതിനാല്‍ തന്നെ ടീമില്‍  ഇടം  നേടുക എന്നത് ഓരോ കളിക്കാരെ സംബന്ധിച്ചിടത്തോളം  ഏറെ പ്രധാനമാണ്.  


ഇന്ത്യൻ പ്രീമിയർ ലീഗ്  (IPL) 2007-ൽ ആരംഭിച്ചത് മുതൽ  ആകെ 8  ടീമുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇക്കുറി മാറ്റുരയ്ക്കാന്‍  രണ്ട് പുതിയ ടീമുകള്‍ കൂടിയുണ്ടാകും.  


IPL 2022 ല്‍ ആകെ 10 ടീമുകള്‍ മത്സരത്തിന് ഉണ്ടാകുമെന്ന് BCCI ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.     ലഖ്‌നൗ, അഹമ്മദാബാദ് ടീമുകളാണ്   ഐപിഎല്ലിൽ പുതുതായി എത്തുന്നത്‌.  


Also Read: T20 World Cup 2021 : ഇന്ത്യൻ താരങ്ങൾ രാജ്യത്തിനെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഐപിഎല്ലിനെന്ന് കപിൽ ദേവ് 


മത്സരങ്ങള്‍ക്ക്  മുന്‍പായി  IPL 2022 Mega Auction മുംബൈയിലെ JW മാരിയറ്റിൽ നടക്കുമെന്നും  BCCI അറിയിച്ചു. എന്നാല്‍, തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.   ജനുവരിയിൽ എപ്പോൾ വേണമെങ്കിലും IPL 2022 മെഗാ ലേലം  (IPL 2022 Mega Auction) നടക്കുമെന്നാണ് സൂചന. കൂടാതെ,  നിലവിലെ ടീമുകള്‍ക്ക്  പരമാവധി നാല് താരങ്ങളെ നിലനിർത്താനാകും. മൂന്ന് ഇന്ത്യന്‍ താരങ്ങളും  ഒരു വിദേശ താരവും അല്ലെങ്കിൽ രണ്ട് ഇന്ത്യൻ, രണ്ട് വിദേശ കളിക്കാരും ആകാം.


Also Read: T20 World Cup| അങ്ങിനെ ആ മോഹങ്ങൾക്ക് വിട, അഫ്ഗാനെ തകർത്ത് ന്യൂസിലാൻറ് സെമിയിൽ,ഇന്ത്യ പുറത്ത്


എന്നാല്‍, ക്രിക്കറ്റ് ആരാധകര്‍ക്കിടെ ഇപ്പോള്‍ ഉയരുന്ന ചോദ്യം മറ്റൊന്നാണ്.  ലോകപ്രശസ്തരായ നിരവധി കളിക്കാര്‍ IPL ലക്ഷ്യമിടുമ്പോള്‍ ആരായിരിയ്ക്കും  IPL 2022 വിലെ ഏറ്റവും വിലകൂടിയ താരം ?  എന്നതാണ് നിലവില്‍ ആരാധകരുടെ മനസ്സില്‍.  നിലവില്‍ പല പേരുകള്‍ ഉയരുന്നു വരുന്നുണ്ട് എങ്കിലും   ഐ‌പി‌എൽ 2022 മെഗാ ലേലം ആവേശഭരിതമാക്കാന്‍ ഈ ദക്ഷിണാഫ്രിക്കന്‍ താരം ധാരാളം മതി എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിലയിരുത്തല്‍.  


അതായത്  IPL 2022 Mega Auction ഒര്രു യുദ്ധമാക്കാന്‍  ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡൂസെന്  (Rassie Van Der Dussen) സാധിക്കും.


റാസി വാൻ ഡെർ ഡൂസെനോട്  ഇന്ത്യൻ ഫ്രാഞ്ചൈസികളുടെ താൽപര്യം വർധിക്കാൻ കാരണം എന്താണ്? 


റാസി വാന്‍ ഡെര്‍ ഡൂസന്‍ ഈ T20 ലോകകപ്പോടെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്.  ടോപ് ഓഡറിലും മധ്യ ഓവറിലും ബാറ്റ് ചെയ്യിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം എന്നതാണ്  താരത്തെ  വ്യത്യസ്തനാക്കുന്ന പ്രത്യേകത.   തന്‍റെ വെടിക്കെട്ട് പ്രകടനത്തിലൂടെ  ലോകകപ്പിലും മികവ് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. അതിനാല്‍ തന്നെ  റാസിക്ക് വലിയ താരമൂല്യം ഐപിഎല്‍ ലേലത്തില്‍ ലഭിച്ചേക്കും  എന്നാണ് സൂചനകള്‍.  ഇതുവരെ 
 ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത ഈ താരത്തിന്  കൂറ്റന്‍  പ്രതിഫലം തന്നെ ലേലത്തില്‍ ലഭിക്കാന്‍ സാധ്യതകളേറെയാണ്. റാസിയ്ക്കായി വലവിരിച്ച്  ഫ്രാഞ്ചൈസികള്‍ കാത്തിരിയ്ക്കുകയാണ്. 


ഇതുവരെയുള്ള  റാസി വാന്‍ ഡെര്‍ ഡൂസന്‍റെ പ്രകടനം വിലയിരുത്തിയാല്‍  താരത്തിനായുള്ള   ഫ്രാഞ്ചൈസികളുടെ മത്സരം താര ലേലത്തില്‍ കാണാനാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  ഇനി  അറിയേണ്ടത് റാസി വാന്‍ ഡെര്‍ ഡൂസന്‍  എത്ര കോടി സ്വന്തമാക്കും, ഏത് ടീമിനൊപ്പം  കളിയ്ക്കും എന്നത് മാത്രമാണ്....!!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.