IPL 2022 : താരലേലം സമയത്ത് ചിലർ തന്നെ ചതിച്ചു; തുറന്ന് പറച്ചിലുമായി RCB താരം ഹർഷാൽ പട്ടേൽ
Harshal Patel 2018 താരലേലത്തിൽ ഡൽഹി ഡെയർഡെവിൽസാണ് (ഡൽഹി ക്യാപിറ്റൽസ്) അടിസ്ഥാന തുകയായ 20 ലക്ഷത്തിന് ഹരിയാന താരത്തെ സ്വന്തമാക്കിയത്.
മുംബൈ : ഐപിഎൽ 2021 സീസണിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിവന്റെ നെടും തൂണായിരുന്നു ഹർഷാൽ പട്ടേൽ. ആർസിബിയുടെ പ്ലേ ഓഫ് പ്രവേശനത്തിന്റെ പ്രധാന പങ്ക് ഹർഷാലിന്റെ പർപ്പിൾ ക്യാപ് പ്രകടനം തന്നെയായിരുന്നു എന്ന് നിസംശയം പറയാം. കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ നേരിട്ട താരം 30-ാം വയസിലാണ് ഇന്ത്യൻ ടീമിന്റെ ജേഴ്സി ആദ്യമായി അണിയുന്നത്. ആ ഉയർച്ച താഴ്ചകൾക്കിടയിൽ ആർസിബി താരത്തിനെ ഏറ്റവും മാനസികമായി ബുദ്ധിമുട്ടുണ്ടായിക്കിയത് ചില വ്യക്തികളാൽ പറ്റിക്കപ്പെട്ടതാണ്. താരലേലവുമായി ബന്ധപ്പെട്ട് ചില ഫ്രാഞ്ചൈസികൾ തന്നെ പറ്റിച്ച കഥ ഒരു അഭിമുഖത്തിനിടെ ക്രിക്കറ്റ് താരം പങ്കുവെക്കുകയായിരുന്നു.
നടനും ടെലിവിഷൻ അവതാരകനുമായ ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന അഭിമുഖ പരിപാടിക്കിടെയാണ് ആർസിബി താരത്തിന്റെ വെളിപ്പെടുത്തൽ. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളിൽ നിന്ന് 3-4 പേരെത്തി തന്നെ നേരിൽ കണ്ട് ടീമിലെടുക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷെ അതൊന്നും സംഭവിച്ചില്ല. അപ്പോൾ താൻ പറ്റിക്കപ്പെട്ടുയെന്ന് തോന്നി. അവർ കള്ള പറയുകയാണെന്ന് മനസിലായിയെന്ന് ഹർഷാൽ അഭിമുഖത്തിൽ പറഞ്ഞു.
2018 താരലേലത്തിൽ ഡൽഹി ഡെയർഡെവിൽസാണ് (ഡൽഹി ക്യാപിറ്റൽസ്) അടിസ്ഥാന തുകയായ 20 ലക്ഷത്തിന് ഹരിയാന താരത്തെ സ്വന്തമാക്കിയത്. ഡൽഹിക്കായി കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് ഹർഷാൽ 5 വിക്കറ്റ് എടുക്കുകയും ചെയ്തു.
പിന്നീട് ആർസിബിയുടെ ഭാഗമായ ഹരിയാന താരം 2021 സീസണിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. സീസണിൽ 15 മത്സരങ്ങളിൽ ബാംഗ്ലുരുവിനായി പന്തെറിഞ്ഞ ഹർഷാൽ 32 വിക്കറ്റുകൾ നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കുകയായിരുന്നു. വിക്കറ്റ് എടുക്കുക എന്നതിലുപരി ആർസിബിയുടെ ഒരു മികച്ച ഡെത്ത് സ്പെഷ്യലിസ്റ്റും കൂടിയായി മാറുകയായിരുന്നു ഹർഷാൽ. 2021 സീസണിലെ പ്രകടനം മുൻനിർത്തിയാണ് ബിസിസിഐ ഹർഷാലിന് ഇന്ത്യൻ ടീമിലേക്ക് വഴി തുറന്ന് കൊടുക്കന്നത്. നിലവിലെ സീസണിൽ ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ ഹരിയാന ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് 9 വിക്കറ്റുകളാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.