മുംബൈ: നൂറാം ഐപിഎൽ മത്സരത്തിൽ ഫിഫ്റ്റിയും സഞ്ജു സാംസൺ. ഐപിഎൽ 2022 സീസണിലെ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരത്തിൽ ഹൈജരാബാദിനെതിരെ കൂറ്റൻ സ്കോർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. അർധ സെഞ്ചുറി നേടി നിർണായക ഇന്നിങ്സുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ.


ALSO READ : IPL 2022 : ഇത്തവണയും മുംബൈയ്ക്ക് തോൽവിയോടെ തുടക്കം; അവസാനം കസറി അക്സർ പട്ടേൽ


ആദ്യ പവർ പ്ലേയിൽ അമ്പത് കടത്തിയാണ് ഓപ്പണർമാരായ ജോസ് ബട്ലറും യഷസ്വി ജെയ്സ്വാളും ചേർന്ന് രാജസ്ഥാൻ റോയൽസിന് മികച്ച അടിത്തറ നൽകിയത്. ശേഷം ക്രീസിലെത്തിയ മലയാള കൂട്ടികെട്ടായ സാംസൺ ദേവ്ദത്ത് പടിക്കല്ലും ചേർന്ന് ആർആറിനെ സുരക്ഷതമായ സ്കോറിലേക്ക് നയിച്ചു. 


ഇരുവരും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. സഞ്ജു മൂന്ന് ഫോറും 5 സിക്സറുകളുടെ അകമ്പടിയോടെയാണ് അർധ സെഞ്ചുറി സ്വന്തമാക്കിയത്. മലയാളി താരത്തിന്റെ ഐപിഎൽ കരിയറിലെ 16-ാം അർധ സെഞ്ചുറിയാണിത്. പിന്നാലെയെത്തിയ വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെത്മയർ രാജസ്ഥാന്റെ സ്കോർ 200 കടത്തി.


ALSO READ : IPL 2022 : ഐപിഎൽ ഫ്രീ ആയി കാണാം; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ


സൺറൈസേഴ്സ് ഹൈദരാബാദിനായി ടി നടരാജനും ഉമ്രൻ മാലിക്കും ചേർന്ന് രണ്ട് വിക്കറ്റുകൾ വീതം നേടി. ഭുവനേശ്വർ കുമാറിനും റൊമാരിയോ ഷെപ്പേർഡിനുമാണ് ബാക്കി വിക്കറ്റുകൾ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.