മുംബൈ : ഐപിഎൽ 2022 സീസണിന് മുംബൈയ്ക്ക് തോൽവിയോടെ തുടക്കം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ് റിഷഭ് പന്തിന്റെ ഡൽഹി ക്യാപ്റ്റൽസിനോട് നാല് വിക്കറ്റിന് തോൽക്കുകയായിരുന്നു. ജയം ഉറപ്പിച്ചിരുന്ന മുംബൈയെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യൻ സ്പിന്നർ അക്സർ പട്ടേലും ലളിത് യാദവ് ചേർന്നാണ് തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 177 റൺസെടുത്തു. മുംബൈയ്ക്കായി ഇഷാൻ കിഷൻ അർധ സെഞ്ചുറി നേടി. ഓപ്പണറായി ഇറങ്ങിയ മുംബൈയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ 48 പന്തിൽ 11 ബൗണ്ടറികളുടെയും രണ്ട് സിക്റുകളുടെ അകമ്പടിയോടെ പുറത്താകാതെ 81 റൺസെടുത്തു. രോഹിത് ശർമ 41 റൺസെടുത്ത് പുറത്താകുകയായിരുന്നു.
ALSO READ : IPL 2022 : "ദയവായി ഹെൽമെറ്റ് ധരിക്കു ഷെൽഡൺ ജാക്സൺ" കെകെആറിന്റെ കീപ്പറോട് ആവശ്യപ്പെട്ട് യുവരാജ് സിങ്
മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് അത്രകണ്ട ശുഭകരമായ തുടക്കമല്ലായിരുന്നു ലഭിച്ചത്. നാലാം ഓവറിൽ ലെഗ് സ്പിന്നർ മുരുഗൻ അശ്വിൻ ഡൽഹിയുടെ ഓപ്പണർ ടിം ഷെയ്ഫിർട്ടിനെയും മൻദീപ് സിങ്ങിനെയും പുറത്താക്കി തലസ്ഥാന നഗരിയിൽ നിന്നുള്ള ടീമിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ക്യാപ്റ്റൻ റിഷഭ് പന്തും കൂടി നിരാശയിലാക്കിയപ്പോൾ ഡൽഹിക്ക് മേൽ മുംബൈ സമ്മർദം ചെല്ലുത്തി.
ശേഷം ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ച ഓപ്പണർ പൃഥ്വി ഷായെയും, വിൻഡീസ് താരം റോവ്മാൻ പവെല്ലിനെയും ഷാർദുൽ താക്കൂറെ പുറത്താക്കി മലയാളി പേസർ ബേസിൽ തമ്പി മുംബൈ ഇന്ത്യൻസിന്റെ വിജയം ഏകദേശം ഉറപ്പിച്ചു. മത്സരത്തിൽ ബേസിൽ 35 റൺസ് വിട്ടുകൊടുത്ത മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
ALSO READ : IPL 2022 : ഐപിഎൽ ഫ്രീ ആയി കാണാം; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ
എന്നാൽ എട്ടാം വിക്കറ്റിൽ ലളിതും അക്സർ പട്ടേലും ചേർന്ന് മെല്ലെ ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. 3 സിക്സറുകളും രണ്ട് ബൗണ്ടറികളുമായി അക്സർ 17 പന്തിൽ 38 റൺസെടുത്തു. നിർണായക കൃത്യതയോടെ ബാറ്റ് വീശിയ ലളിത് 38 പന്തിൽ നാല് ബൗണ്ടറികളും രണ്ട് സിക്സറുളുമായി 48 റൺസെടുത്തു.
ഇന്ന് മാർച്ച് 27ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഐപിഎല്ലിലെ പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റൻസും ലഖ്നൗ സൂപ്പർ ജെയിന്റ്സും തമ്മിൽ ഏറ്റുമുട്ടുന്നു. ഐപിഎല്ലിൽ നാളെ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.