കൊൽക്കത്ത: ആദ്യ ഐപിഎൽ സീസണിൽ തന്നെ പ്ലേഓഫിൽ കയറിയതിന്റെ ആശ്വാസം ലഖ്നൗ സൂപ്പർ ജയ്ന്റിസിന് ഉണ്ട്. എന്നാൽ ഇന്നലെ മെയ് 25ന് നടന്ന എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനോടുള്ള തോൽവി നവാഗതരുടെ നായകനായ കെ.എൽ രാഹുലിന് ഒരു തലവേദനയായി മാറിയിരിക്കുകയാണ്. ഒരു ഘട്ടത്തിൽ രണ്ടാം ക്വാളിഫയറിനായി അഹമദബാദിൽ എത്തുമെന്ന് പ്രതീക്ഷിച്ച രാഹുലിനും സംഘത്തിനും വിനായായത് ടീമിന്റെ സ്കോറിങ് വേഗത കുറഞ്ഞതും അവസാന ഓവറിലെ വിക്കറ്റുകളുടെ കൊഴിഞ്ഞ് പോക്കുമായിരുന്നു. അവസാന ഓവർ എറിഞ്ഞ ഹർഷാൽ പട്ടേൽ ലഖ്നൗനെ പിടിച്ച് കെട്ടിയപ്പോൾ എൽഎസ്ജിയുടെ ഐപിഎൽ 2022 സീസൺ കൊൽക്കത്തിയിൽ അവസാനിപ്പിക്കേണ്ടി വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലഖ്നൗനായി നായകൻ രാഹുൽ 58 പന്തിൽ 79 റൺസെടുത്തെങ്കിലും അത് ലഖ്നൗനെ ജയത്തിലേക്ക് എത്തിക്കാൻ ക്യാപ്റ്റന് സാധിച്ചില്ല. ഇതിനിടെ രാഹുലിന്റെ സ്കോറിങ് വേഗത കുറഞ്ഞതും നിർണായകമായ ക്യാച്ച് കൈവിട്ടതും സോഷ്യൽ മീഡിയയിൽ താരത്തിനെതിരെയുള്ള വിമർശനങ്ങൾ ഉടലെടുക്കാൻ കാരണമായി. അതിന്റെ ഒപ്പം ഇപ്പോൾ വൈറലായിരിക്കുകയാണ് മത്സരത്തിന് ശേഷമുള്ള രാഹുലും ടീം മെന്റുമായി ഗൗതം ഗംഭീറും നിൽക്കുന്ന ഒരു ചിത്രം.


ALSO READ : IPL 2022 : അശ്വിൻ ഓടിയില്ല; റയാൻ പരാഗ് ഔട്ട്; കലിപ്പ് അടക്കാനാകാതെ രാജസ്ഥാൻ താരം


തോറ്റതിന്റെ വിഷമത്തിൽ തലകുനിച്ച് നിൽക്കുന്ന രാഹുലും സമീപത്തായി ഗംഭീറും നിൽക്കുന്നതാണ് ഫോട്ടോ. ഇവർക്കിടെയിൽ ചെറിയ തോതിൽ സംഭാഷണവുമുണ്ടായി. എന്നാൽ അത് എന്താണെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആരായുന്നത്.



മഴം മൂല വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി, യുവതാരം രജത് പാട്ടിദാറിന്റെ സെഞ്ചുറിയുടെ മികവിൽ 208 വിജയലക്ഷ്യമുയർത്തി. 54 പന്തിൽ 12 ഫോറുകളും 7 സിക്റുകളും അടിച്ചാണ് യുവതാരത്തിന്റെ സെഞ്ചുറി നേട്ടം. ദിനേഷ് കാർത്തിക്കിനൊപ്പം ചേർന്ന് പാട്ടിദാർ അവസാന അഞ്ച് ഓവറുകളിൽ നേടിയത് 80തിൽ അധികം റണസാണ്. 


ALSO READ : IPL 2022 : അടുത്ത ഐപിഎല്ലിൽ ഡിവില്ലേഴ്സ് ആർസിബിയിൽ തിരികെയെത്തും; സൂചന നൽകി താരം


മറുപടി ബാറ്റിങിനിറങ്ങിയ എൽഎസ്ജിക്ക് തുടക്കം പാളിയെങ്കിലും രാഹുലും ദീപക് ഹൂഡയും ചേർന്ന് ടീമിന്റെ സ്കോർ ഉയർത്തി. 15-ംാ ഓവറിൽ ഹൂഡ പൂറത്തായതോട് ലഖ്നൗന്റെ വിജയ പ്രതീക്ഷ അവിടെ അവസാനിക്കുകയായിരുന്നു എന്ന് പറയേണ്ടി വരും. പിന്നീട് ലഖ്നൗനെ പിടിച്ച് കെട്ടുകയായിരുന്നു ആർസിബി ബോളർമാർ. 


മൂന്ന് പ്രധാന ലഖ്നൗ ബാറ്റർമാരെ പുറത്താക്കിയ ജോഷ് ഹേസ്സൽവുഡ്ഡും നിർണായകമായ ഓവറുകളിൽ റൺസൊന്നും വിട്ടു കൊടുക്കാതിരുന്നു ഹർഷാലുമാണ് ആർസിബിയെ രണ്ടാം ക്വാളിഫയറിനായി അഹമദബാദിലേക്കെത്തിച്ചിരിക്കുന്നത്.  നാളെ മെയ് 27ന് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് രണ്ടാം ക്വാളിഫയറിൽ ആർസിബിയുടെ എതിരാളി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.