IPL 2022 : അശ്വിൻ ഓടിയില്ല; റയാൻ പരാഗ് ഔട്ട്; കലിപ്പ് അടക്കാനാകാതെ രാജസ്ഥാൻ താരം

Viral Video രാജസ്ഥാന്റെ യുവതാരം ഇന്ത്യയുടെ വെറ്ററൻ താരത്തോട് ചൂടാകുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Written by - Zee Malayalam News Desk | Last Updated : May 25, 2022, 04:35 PM IST
  • രാജസ്ഥാന്റെ യുവതാരം ഇന്ത്യയുടെ വെറ്ററൻ താരത്തോട് ചൂടാകുകയും ചെയ്തു.
  • ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
IPL 2022 : അശ്വിൻ ഓടിയില്ല; റയാൻ പരാഗ് ഔട്ട്; കലിപ്പ് അടക്കാനാകാതെ രാജസ്ഥാൻ താരം

കൊൽക്കത്ത : ഐപിഎല്ലിലെ നവാഗതരായ ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ ആദ്യ സീസണിൽ തന്നെ ടൂർണമെന്റിന്റെ ഫൈനലിൽ എത്തി. സീസണിലെ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടൈറ്റൻസ് തങ്ങളുടെ ആദ്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ തങ്ങളുടെ ഇന്നിങ്സിന്റെ അവസാനം അനാവശമായി രണ്ട് വിക്കറ്റുകളാണ് റൺഔട്ടാക്കി തുലച്ച് കളഞ്ഞത്. ഒരു ഘട്ടത്തിൽ 200ൽ അധികം റൺസിലേക്ക് സഞ്ജു സാംസണിന്റെ ടീം എത്തുമെന്ന് കരുതിയെങ്കിലും 188 റൺസിലേക്ക് ഒതുങ്ങിയതിൽ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ അനാവശ്യ വിക്കറ്റ് വീഴ്ചയാണ്. ഒന്ന് റയാൻ പരാഗിന്റെയും മറ്റൊന്ന് മത്സരത്തിലെ ടോപ് സ്കോററായ ജോസ് ബട്ലറുടെയും വിക്കറ്റുകളാണ് റൺഔട്ടിലൂടെ പ്രഥമ ഐപിൽ ചാമ്പ്യൻസിന് ഇന്നലെത്തെ മത്സരത്തിൽ നഷ്ടമായത്. 

തുടർച്ചയായ പന്തുകളിലാണ് രണ്ട് വിക്കറ്റുകളും വിഴുന്നത്. ഇതിൽ റയാൻ പരാഗിന്റെ വിക്കറ്റ് വീഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. നോൺ സ്ട്രൈക്കറായി നിന്ന പരാഗ് ഓടിയെങ്കിലും പന്ത് നേരിട്ട ആർ. അശ്വിൻ ഓടാൻ കൂട്ടാക്കിയില്ല. ടൈറ്റൻസിന്റെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ കൃത്യമായി പന്ത് ബോളറിലേക്കെത്തിച്ച് പരാഗിനെ പുറത്താക്കുകയായിരുന്നു. തുടർന്ന് രാജസ്ഥാന്റെ യുവതാരം ഇന്ത്യയുടെ വെറ്ററൻ താരത്തോട് ചൂടാകുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ALSO READ : IPL 2022 Playoffs & Qualifier : പ്ലേഓഫിൽ ആര് ആരെ നേരിടും; മത്സരക്രമങ്ങൾ ഇങ്ങനെ

സംഭവം ഇങ്ങനെ

യഷ് ദയാൽ എറിഞ്ഞ രാജസ്ഥാൻ ഇന്നിങ്സിന്റെ അവസാന പന്ത് അമ്പയർ നോ-ബോൾ വിധിച്ചെങ്കിലും ഇംഗ്ലീഷ് ബാറ്റർ റൺഔട്ടിലൂടെ പുറത്താകുകയായിരുന്നു. തുടർന്ന് ഫ്രീ ഹിറ്റ് പന്ത് നേരിടാൻ എത്തിയത് അശ്വിനായിരുന്നു. എന്നാൽ ഗുജറാത്ത് ബോളർ ആ പന്തും വൈഡാക്കുകയായിരുന്നു. ഈ നേരം നോൺ സ്ട്രൈക്കറായിരുന്നു പരാഗ് ക്രീസിൽ നിന്നും ഒടിയെങ്കിലും അശ്വിൻ കൂട്ടാക്കിയില്ല. തുടർന്ന് ഇന്ത്യയുടെ വെറ്ററൻ സ്പിന്നറോട് പരാഗ് ശുഭിതനാകുകയായിരുന്നു. 

തുടർന്ന് മത്സരത്തിൽ രാജസ്ഥാന്റെ ഇന്നിങ്സ് 188ൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടെത്തുകയും ചെയ്തു. അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന ടൈറ്റൻസിനെ ആദ്യ മൂന്ന് ബോളിൽ തന്നെ തുടർച്ചയായി സിക്സറുകൾ പറത്തി ഫൈനലിലേക്കെത്തിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ താരമായിരുന്നു മില്ലർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News