IPL 2022 : `ദയവായി ഹെൽമെറ്റ് ധരിക്കു ഷെൽഡൺ ജാക്സൺ` കെകെആറിന്റെ കീപ്പറോട് ആവശ്യപ്പെട്ട് യുവരാജ് സിങ്
ട്വിറ്ററിലൂടെയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ കെകെആർ വിക്കറ്റ് കീപ്പറോട് ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെട്ടത്.
മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മിന്നൽ വിക്കറ്റ് കീപ്പിങ് പ്രകടനം കാഴ്ചവെച്ച ഷെൽഡൺ ജാക്സണിനെ കഴിഞ്ഞ ദിവസം സാക്ഷാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എംഎസ് ധോണിയുമായി സാമ്യപ്പെടുത്തിയിരുന്നു. സച്ചിന്റെ വാക്കുകൾ താരത്തിന്റെ പ്രകടനം കുടുതൽ പേരിലേക്കെത്തുകയും ചെയ്തു. അതിനിടെ സൗരാഷ്ട്ര താരം ഹെൽമറ്റ് ധരിക്കാത്തതിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങുമെത്തി.
സ്പിന്നർമാർക്ക് വേണ്ടി കീപ്പിങ് ചെയ്യുമ്പോഴും ഹെൽമെറ്റ് ധരിക്കാൻ മറക്കരുതെന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തോട് ആവശ്യപ്പെടുകയായിരുന്നു യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ കെകെആർ വിക്കറ്റ് കീപ്പറോട് ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെട്ടത്.
ALSO READ : IPL 2022 : ഐപിഎൽ ഫ്രീ ആയി കാണാം; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ
"ഷെൽഡൺ ജാക്സൺ സ്പിന്നർമാർക്കായി വിക്കറ്റ് കീപ്പിങ് നിൽക്കുമ്പോൾ ദയവായി ഹെൽമെറ്റ് ധരിക്കു. നിങ്ങൾ ഒരു കഴിവുള്ള താരമാണ്, നീണ്ടനാളുകൾക്ക് ശേഷം ഒരു സുവർണ അവസരം ലഭിക്കുമ്പോൾ സുരക്ഷതയോട് കൈകാര്യം ചെയ്യണം. ആശംസകൾ" യുവരാജ് തന്റെ ട്വിറ്ററിൽ കുറിച്ചു.
ഷെൽഡണിന്റെ വിക്കറ്റ് കീപ്പിങ് കണ്ടപ്പോൾ തനിക്ക് എം.എസ് ധോണിയുടെ മിന്നൽ സ്റ്റമ്പിങ് ഓർമ്മ വന്നുയെന്നാണ് സച്ചിൻ തന്റെ ട്വറ്ററിലൂടെ തരാത്തിന്റെ പ്രകടനത്തെ പ്രശംസിച്ചത്. വരുൺ ചക്രവർത്തിയുടെ പന്തിൽ റോബിൻ ഉത്തപ്പയെയാണ് ജാക്സൺ മിന്നൽ വേഗത്തിൽ പുറത്താക്കിയത്.
ALSO READ : IPL 2022: വിജയത്തുടക്കത്തോടെ കൊൽക്കത്ത, ചെന്നൈയെ ആറ് വിക്കറ്റിന് തകർത്തു
35കരാനായ ഇന്ത്യൻ ആഭ്യന്തര താരം സൗരാഷ്ട്ര ക്രിക്കറ്റ് ടീമിനായിട്ടാണ് ജേഴ്സി അണിയുന്നത്. നീണ്ട നാളുകൾക്ക് ശേഷമാണ് ജാക്സണിന് ഒരു നിർണായക മത്സരത്തിൽ ഇടം ലഭിക്കുന്നത്.
ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ കെകെആർ ആറ് വിക്കറ്റ് ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ധോണിയുടെ ബാറ്റിങ് മികവിലാണ്131 റൺസ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ കൊൽക്കത്ത 9 ബോൾ ബാക്കി നിർത്തി ജയം കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.