ഇന്ത്യൻ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ജസ്പ്രിത് ബുമ്ര ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2023 സീസണിൽ ഭാഗമാകില്ല എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻ ആരാധകർക്ക് ആശ്വാസിക്കാൻ മറ്റൊരു വാർത്ത. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ഇത്തവണത്തെ സീണിൽ മുംബൈക്ക് വേണ്ടി ജേഴ്സി അണിയും. ഇംഗ്ലീഷ് താരം തന്നെയാകും മുംബൈ ഇന്ത്യൻസിന്റെ പേസ് നിരയെ നയിക്കുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോഫ്ര ആർച്ചർ 2023 സീസണിൽ പങ്കെടുക്കുമെന്ന് ഐപിഎല്ലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും സ്ഥിരീകരിച്ചതായി ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ വർക്ക് ലോഡ് ഇസിബിയാണ് നിശ്ചയിക്കുകയെന്നും ക്രിക്കറ്റ് മാധ്യമം തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.


ഐപിഎൽ 2023 സീസണിൽ മുഴുവന്റെയും ഭാഗമാകാൻ താരം ആരോഗ്യപരമായ തയ്യാറായിട്ടുണ്ട്. താരത്തിന്റെ ടീമായ മുംബൈ ഇന്ത്യൻസും ഇസിബിയും ചേർന്നാണ് ആർച്ചറുടെ വർക്ക് ലോഡ് നിശ്ചിയിക്കുകയെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു. ആർച്ചർ ഐപിഎൽ 2023ന് പൂർണ സജ്ജനാണ്. അത് തെളിയിക്കുന്നതാണ് ധാക്ക ഏകദിനത്തിലെ താരത്തിന്റെ പ്രകടനമെന്ന് ഐപിഎൽ വൃത്തം പറഞ്ഞതായി ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്യുന്നു.


ALSO READ : Jofra Archer : 'കഴിഞ്ഞ രണ്ട് വർഷം ഞാൻ എന്റെ ആറ് നായകളെ നോക്കിയും അവയുടെ മലവും കോരി ചിലവഴിച്ചു'; ജോഫ്ര ആർച്ചർ


2021 സീസണിന്റെ പകുതിയും ഐപിഎൽ 2022-ും 27കാരനായ ഇംഗ്ലീഷ് പേസർക്ക് പരിക്കിനെ തുടർന്ന് നഷ്ടമായിരുന്നു. പരിക്കുകൾ പൂർണമായി ഭേദമാകാൻ ആർച്ചർക്ക് ചിലവഴിക്കേണ്ടി വന്നത് 22 മാസങ്ങളാണ്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എ20യിലൂടെയാണ് ഇംഗ്ലീഷ് താരം വീണ്ടും ക്രിക്കറ്റിലേക്ക് സജീവമാകുന്നത്. എംഐ കേപ്പ് ടൌണിന് വേണ്ടി താരം അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് വിക്കറ്റുകൾ ടൂർണമെന്റിൽ സ്വന്തമാക്കി. നിലവിൽ ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാഗമായിരിക്കുകയാണ് ഇംഗ്ലീഷ് ബാർബഡോസ് താരം.


2022 ഐപിഎൽ മെഗാ താരലേലത്തിൽ എട്ട് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ആർച്ചറെ സ്വന്തമാക്കിയത്. പരിക്കിന്റെ പിടിയിലായിരുന്ന താരം ആ സീസണിൽ എംഐക്ക് വേണ്ടി പന്തെറിഞ്ഞില്ല. നിശ്ചിത ഓവർ ഫോർമാറ്റിലെ രണ്ട് മികച്ച ബോളർമാർ ഒരേ ടീമിൽ പന്തെറിയാൻ കാത്തിരിക്കുകയായിരുന്നു മുംബൈയുടെ ഐപിഎല്ലിന്റെയും ആരാധകർ. എന്നാൽ ആർച്ചർ പരിക്ക് ഭേദമായി വന്നപ്പോൾ മുംബൈയുടെ മറ്റൊരു പേസറായ ബമ്രയ്ക്ക് പരിക്ക് മൂലം സീസൺ വിടേണ്ട അവസ്ഥായണ്. 


ഏറ്റവും ഒടുവിൽ 2022 സെപ്റ്റംബറിലാണ് ബുമ്ര പന്തെറിഞ്ഞത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മുംബൈ ഇന്ത്യൻസ് താരം ഐപിഎല്ലിനെ പുറമെ ഏഷ്യ കപ്പിലും പങ്കെടുത്തേക്കില്ല. ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിനായി താരത്തിന് നൂറ് ഫിറ്റ്നെസ് കൈവരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ