Dhoni’s Retirement : `ഇത് അദ്ദേഹത്തിന്റെ അവസാന വർഷമാണെന്ന് ആരും പറഞ്ഞിട്ടില്ല`; ധോണിയുടെ വിരമിക്കലിനെ കുറിച്ച് ദീപക് ചഹർ
Deepak Chahar MS Dhoni`s Retirement : എം എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് ആർക്കും ഒരു വിവരമില്ലയെന്ന് സിഎസ്കെ പേസർ ദീപക് ചഹർ ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
ന്യൂ ഡൽഹി : ഐപിഎൽ 2023 സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണത്തെ സീസണോടെ എം എസ് ധോണി തന്റെ ക്രിക്കറ്റ് കരിയറിന് വിരാമം കുറിയ്ക്കുമെന്നാണ് ആരാധകർ കരുതുന്നത്. 41കാരനായ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റന്റെ അവസാന വർഷത്തെ പ്രകടനം എങ്ങനെയായിരിക്കുമെന്ന കണക്ക് കൂട്ടലുകളിലാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും. എന്നാൽ തങ്ങളുടെ ക്യാപ്റ്റന്റെ വിരമിക്കലിനെ കുറിച്ച് ഒരു ചർച്ചയും തങ്ങൾക്കിടെയിൽ ഇല്ലയെന്ന് അറിയിച്ചിരിക്കുകയാണ് സിഎസ്കെ പേസർ ദീപക് ചഹർ.
"ഇത്തവണ അദ്ദേഹത്തിന്റെ അവസാന വർഷമാണെന്ന് ആരും പറയുന്നില്ല. കുറഞ്ഞപക്ഷം അദ്ദേഹമെങ്കിലും. ഞാൻ വിശ്വസിക്കുന്നത് അദ്ദേഹം ഇനിയും കൂടുതൽ സീസണുകളിൽ കളിക്കുമെന്നാണ്. ഞങ്ങൾക്ക് അതിന് കുറിച്ചൊന്നും അറിയില്ല, അദ്ദേഹത്തിന് കഴിയുന്നടത്തോളം കാലം കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം" ദീപക് ചഹർ ന്യൂ ഇന്ത്യ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Jasprit Bumrah : ജസ്പ്രിത് ബുമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി; ഐപിഎല്ലിൽ ഉണ്ടാകില്ല
സിഎസ്കെ ക്യാപ്റ്റൻ എന്ന നിലയിൽ തങ്ങളോട് നല്ല നിലയിൽ തന്നെയാണ് പെരുമാറുന്നത്. ഈ സീസണിൽ ധോണി ബാറ്റ് ചെയ്യുന്നത് കാണാൻ സാധിക്കും. വിരമിക്കലിനെ കുറിച്ചാണെങ്കിൽ അദ്ദേഹത്തിന് തോന്നുമ്പോൾ ധോണി തന്നെ തീരുമാനിക്കട്ടെയെന്ന് ചഹർ വ്യക്തമാക്കി.
"അദ്ദേഹത്തിന് അറിയാം എപ്പോൾ വിരമിക്കണമെന്ന്, അത് നമ്മൾ ടെസ്റ്റിലും രാജ്യാന്തര ക്രിക്കറ്റിലും കണ്ടതാണ്. ആർക്കും അതിനെ കുറിച്ച് അറിയില്ല. എന്റെ ആഗ്രഹം അദ്ദേഹം കളിക്കുന്നത് തുടരണമെന്നാണ്, അദ്ദേഹത്തിന്റെ കീഴിൽ കളിക്കുക എന്ന പറയുന്നത് പ്രത്യേക ആനുകൂല്യമാണ്. അദ്ദേഹത്തിനോടൊപ്പം കളിക്കുക എന്ന പറയുന്നത് ഒരു സ്വപനമായിരുന്നു" ദീപക് ചഹർ തന്റെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
ചെന്നൈയിൽ വെച്ച് സിഎസ്കെ ഫാൻസിന് നന്ദി അറിയിക്കണമെന്ന് ധോണി ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിനിടെ പറഞ്ഞിരുന്നു. അതേ തുടർന്നാണ് പലരും ഇത്തവണ ധോണിയുടെ അവസാന ഐപിഎൽ എന്ന് കരുതിയിരിക്കുന്നത്. മാർച്ച് 31നാണ് ഐപിഎൽ 2023 സീസൺ ആരംഭിക്കുക. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് ഉദ്ഘാടന മത്സരത്തിന് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് സിഎസ്കെയുടെ എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...