IPL 2024 Auction : വിധിക്കായി കാത്ത് 333 താരങ്ങൾ; ഐപിഎൽ താരലേലത്തിനുള്ള മുഴുവൻ താരങ്ങളുടെയും പട്ടിക
IPL 2024 Auction Full List : 77 താരങ്ങൾക്കുള്ള സ്ലോട്ടുകളാണ് ഇനി വിവിധ ടീമുകളായിട്ടുള്ളത്.
IPL Auction 2024 Full List : നാളെ ഡിസംബർ 19 ചൊവ്വാഴ്ച ഐപിഎൽ 2024 സീസണിന്റെ മുന്നോടിയായി താരലേലം സംഘടിപ്പിക്കുകയാണ് ബിസിസിഐ. ഇത്തവണ ദുബായിലെ കൊക്ക-കോള അരീനയിൽ വെച്ചാണ് ലേലം നടപടികൾ സംഘടിപ്പിക്കുന്നത്. ആകെ 333 താരങ്ങളാണ് നാളെത്തെ ലേലത്തിനായി കാത്തിരിക്കുന്നത്. 333 പേരുടെ പട്ടികയിൽ 214 പേർ ഇന്ത്യൻ താരങ്ങളാണ്, 119 പേർ വിദേശികളും. വിദേശ താരങ്ങളിൽ രണ്ട് പേർ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പട്ടികയിൽ 116 താരങ്ങൾ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാണ്. 215 പേർ അൺക്യാപ്ഡ താരങ്ങളുമാണ്.
ഇത്രയധികം പേർ പട്ടികയിലുണ്ടെങ്കിലും ആകെ 77 പേർക്കുള്ള സ്ലോട്ടുകളിലേക്കുള്ള ലേലമാണ് നാളെ നടക്കുന്നത്. അതിൽ 30 സ്ലോട്ടുകൾ വിദേശ താരങ്ങൾക്കുള്ളതാണ്. രണ്ട് കോടി രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാന തുക. 23 താരങ്ങൾക്കാണ് അടിസ്ഥാന തുക രണ്ട് കോടി രൂപയുള്ളത്. 13 താരങ്ങളുടെ അടിസ്ഥാന തുക 1.5 കോടി രൂപയാണ്.
ഐപിഎൽ ലേലത്തിനുള്ള താരങ്ങളുടെ പട്ടിക
താരലേലത്തെക്കാളും ഐപിഎൽ 2024നെ സീസൺ കൂടുതൽ ശ്രദ്ധേയമാകുന്നത് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി സ്ഥാനകൈമാറ്റമാണ്. അഞ്ച് തവണ മുംബൈക്ക് കിരീടം സമ്മാനിച്ച രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കി ഗുജറാത്ത് ടൈറ്റൻസിൽ നിന്നും തിരികെ എത്തിച്ച ഹാർദിക് പാണ്ഡ്യക്ക് നൽകി. ഈ തീരുമാനം ടീമിനുള്ളിലും പുറത്തും വലിയ ഞെട്ടല്ലാണ് സൃഷ്ടിച്ചിരിക്കുന്നത്. താരങ്ങളെ വെച്ച് കൈമാറാതെ പൂർണമായിട്ടും പണം നൽകിയാണ് മുംബൈ പാണ്ഡ്യയെ തിരികെ എത്തിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ തവണ വൻ തുകയ്ക്ക് വാങ്ങിയ കാമറൂൺ ഗ്രീനെ മുംബൈ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിവിന് നൽകി.
2023 സീസണിന്റെ ഭാഗമായിരുന്നു 174 താരങ്ങളെയാണ് ടീമുകൾ പുതിയ സീസണിലേക്ക് നിലനിർത്തിയിരിക്കുന്നത്. 81 താരങ്ങളെയാണ് ലേലത്തിനായി വിട്ട് നൽകിയിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും താരങ്ങളുടെ ഒഴിവുള്ളത്. പരമാവധി ഒരു ടീമിന് 25 താരങ്ങളെ സ്വന്തമാക്കാൻ സാധിക്കൂ.
കൈയ്യിൽ ബാക്കിയുള്ള പണത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസാണ് മുൻപന്തിയിലുള്ളത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന് നൽകിയതോടെ ജിടിയുടെ പഴ്സിൽ ബാക്കിയുള്ളത് 38.15 കോടി രൂപയാണ്. ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന്റ് പോക്കറ്റിലാണ് ഏറ്റവു കുറഞ്ഞ തുകയുള്ളത്. 13.15 കോടി രൂപ കീശയിൽ വെച്ചുകൊണ്ടാണ് എൽഎസ്ജി ദുബായിലേക്കെത്തുന്നത്.
ടീമുകളുടെ കൈയ്യിൽ ബാക്കിയുള്ള തുക
ഗുജറാത്ത് ടൈറ്റൻസ് - 38.15 കോടി രൂപ
സൺറൈസേഴ്സ് ഹൈദരാബാദ് - 34 കോടി രൂപ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 32.7 കോടി രൂപ
ചെന്നൈ സൂപ്പർ കിങ്സ് - 31.4 കോടി രൂപ
പഞ്ചാബ് കിങ്സ് - 29.1 കോടി രൂപ
ഡൽഹി ക്യാപിറ്റൽസ്- 28.95 കോടി രൂപ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - 23.25 കോടി രൂപ
മുംബൈ ഇന്ത്യൻസ് - 17.75 കോടി രൂപ
രാജസ്ഥാൻ റോയൽസ് - 14.5 കോടി രൂപ
ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് - 13.15 കോടി രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.