IPL 2024 : പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ സച്ചിൻ മുംബൈ വിട്ടു? അഭ്യൂഹങ്ങൾക്ക് പിന്നിലുള്ള വാസ്തവമെന്ത്?

Sachin Tendulkar Mumbai Indians : രോഹിത് ശർമയെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നീക്കിയതിന് പിന്നാലെയാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമായിരിക്കുക

Written by - Jenish Thomas | Last Updated : Dec 18, 2023, 07:13 PM IST
  • 2008 ഐപിഎല്ലിന്റെ പ്രഥമ സീസൺ മുതൽ സച്ചിൻ മുംബൈയുടെ ഭാഗമാണ്.
  • രോഹിത് ശർമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ മുംബൈയെ ഐപിഎല്ലിൽ നയിച്ചിട്ടുള്ള താരം സച്ചിനാണ്.
IPL 2024 : പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ സച്ചിൻ മുംബൈ വിട്ടു? അഭ്യൂഹങ്ങൾക്ക് പിന്നിലുള്ള വാസ്തവമെന്ത്?

ഇന്ന് ക്രിക്കറ്റ് മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന മുംബൈ ഇന്ത്യൻസിനെ ചുറ്റിപറ്റിയുള്ള വിശേഷങ്ങളാണ്. തലമുറ കൈമാറ്റത്തിനായി സ്റ്റാർ ക്യാപ്റ്റൻ രോഹിത് ശർമയെ നീക്കി പകരം ഹാർദിക് പാണ്ഡ്യയെ നിയമിച്ച ആരോധാകരെ പോലും ചൊടുപ്പിച്ചിരിക്കുകയാണ്. ടീമിനുള്ളിൽ തന്നെ ചില താരങ്ങളെ പോലും മുംബൈയുടെ തീരുമാനം  ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ രോഹിത് ശർമ ടീം വിടുന്നു എന്നുള്ള വാർത്തകൾ പുറത്ത വന്നിരുന്നു. അതെല്ലാ തൽക്കാലം മുംബൈ തന്നെ നിഷേധിച്ചിരിക്കുകയാണ്. ആരാധകരുടെ രോക്ഷം തുടരുന്നതിനിടെ മുംബൈ ടീമും ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ കാട്ടുത്തീ പോലെ പടർന്ന് പിടിക്കുന്നത്.

ഇപ്പോൾ മുംബൈയുടെ ഐക്കണും മെന്ററുമായ സച്ചിൻ ടെൻഡുൽക്കർ ടീം വിടുന്നതായിട്ടാണ് പുതിയ അഭ്യൂഹം. സോഷ്യൽ മീഡിയയിൽ കാട്ടുത്തീ പോലെയാണ് ഈ അഭ്യൂഹം പടർന്ന് പിടിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനാക്കി നിയമിച്ചതിൽ സംതൃപ്തനല്ലാത്ത ഇതിഹാസം താരം ടീം വിടുന്നതായിട്ടാണ് റൂമറുകൾ പറയുന്നത്. എന്നാൽ ഇത് വെറും അഭ്യൂഹം മാത്രമാണ്. സച്ചിൻ ഇപ്പോഴും മുംബൈയുടെ ഐക്കണും മെന്ററും തന്നെയാണ്.

ALSO READ : IPL 2024 Auction: കോടി തിളക്കവുമായി എത്തുന്ന ലേലം; ഇത്തവണ ഐപിഎൽ മിനി താരലേലം എപ്പോൾ, എവിടെ കാണാം?

മുംബൈ ഇന്ത്യൻസ് ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സച്ചിന്റെ പേര് സപ്പോർട്ടിങ് സ്റ്റാഫുകളുടെ പട്ടികിയിൽ ഇപ്പോഴുമുണ്ട്. ടീമിന്റെ വെബ്സൈറ്റിലുള്ള ആകെ മാറ്റം മുംബൈയിലേക്ക് തിരികെ എത്തിയ പാണ്ഡ്യയെ ക്യാപ്റ്റനാക്കി നിയമിച്ചു എന്നതാണ്. പാണ്ഡ്യയുടെ ചിത്രത്തിൽ ക്യാപ്റ്റൻ ടാഗ് നൽകിട്ടുണ്ട്.

2008 ഐപിഎല്ലിന്റെ പ്രഥമ സീസൺ മുതൽ സച്ചിൻ മുംബൈയുടെ ഭാഗമാണ്. രോഹിത് ശർമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ മുംബൈയെ ഐപിഎല്ലിൽ നയിച്ചിട്ടുള്ള താരം സച്ചിനാണ്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച സച്ചിൻ പിന്നീട് മുംബൈയുടെ സപ്പോർട്ടിങ് സ്റ്റാഫായി തുടരുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ സീസണുകളിലായി വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമാണ് സച്ചിൻ മുംബൈയുടെ ഡഗ്ഗ്ഔട്ടിൽ കാണാറുള്ളൂ. എന്നാൽ മുംബൈ നൽകുന്ന വിവരം അനുസരിച്ച് സച്ചിൻ ഇപ്പോഴും അവരുടെ ഐക്കൺ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News