IPL Auction 2024 : കമ്മിൻസിനെയും മറികടന്ന് സ്റ്റാർക്ക്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസീസ് പേസർ
IPL 2024 Auction Most Expensive Player : 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയത്
IPL 2024 Auction Most Costliest Player : ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഓസ്ട്രേലിയയുടെ ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഇന്നത്തെ ലേലത്തിൽ തന്നെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പേരിൽ രചിക്കപ്പെട്ട റെക്കോർഡാണ് മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരുത്തി കുറിച്ചിരിക്കുന്നത്. 24.75 കോടി രൂപയാണ് കെകെആർ ഓസീസ് പേസർക്കായി ചിലവഴിച്ചിരിക്കുന്നത്. ഇന്നത്തെ ലേലത്തിൽ ഏറ്റവും മൂല്യമേറിയ താരം സ്റ്റാർക്കാകുമെന്ന് നേരത്തെ തന്നെ പ്രവചനം ഉണ്ടായിരുന്നു.
സ്റ്റാർക്കിന് വേണ്ടി ആദ്യ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമായിരുന്നു രംഗത്തെത്തിയത്. മുംബൈ പത്ത് കോടി വരെ സ്റ്റാർക്കിന് വേണ്ടി വിളിച്ചു. എന്നാൽ ലേലം വിളി അതു കഴിഞ്ഞു പോയി. അവസാനം പഴ്സിൽ ഏറ്റവും കൂടുതൽ പണം കൈയ്യിലുള്ള ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലായി പോരാട്ടം. അവസാനം റെക്കോർഡ് സ്ഥാപിച്ച് കെകെആർ സ്റ്റാർക്കിനെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കുകയായിരുന്നു.
ALSO READ : IPL 2024 Auction : ഐപിഎല്ലിലെ ഏറ്റവും വലിയ കോടീശ്വരൻ പാറ്റ് കമ്മിൻസ്; ചരിത്ര വില വിളിച്ച് ഹൈദരാബാദ്
ഈ കഴിഞ്ഞ ലോകകപ്പിലും മറ്റ് പരമ്പരകളിലും ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മിച്ചൽ സ്റ്റാർക്ക്. ഇന്ത്യൻ മണ്ണിൽ വെച്ച് നടന്ന ലോകകപ്പിൽ സ്റ്റാർക്ക് മികവ് പുലർത്തിയപ്പോൾ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായി 33കാരാനായ ഓസീസ് താരം. വളരെ ചുരുക്കം സീസണുകളിൽ മാത്രം സ്റ്റാർക്ക് ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ളൂ. 2014ലാണ് താരത്തിന്റെ ഐപിഎൽ അരങ്ങേറ്റം. 2015ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ പേസറായിരുന്നു.
കോടി കിലുക്കവുമായി കമ്മിൻസ്
ഓസ്ട്രേലിയൻ മണ്ണിലേക്ക് വീണ്ടും ലോകകപ്പ് എത്തിച്ച പാറ്റ് കമ്മിൻസാണ് ഐപിഎൽ താരലേലത്തിലെ മറ്റൊരു മൂല്യമേറിയ താരം. 20.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് കമ്മിൻസിനെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഒരു താരത്തിന്റെ മൂല്യം 20 കോടി കടക്കുന്നത് ഓസീസ് നായകന്റെ പേരിലൂടെയായിരുന്നു.
2014 മുതൽ കുമ്മിൻസ് ഐപിഎല്ലിന്റെ ഭാഗമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായി ഐപിഎൽ കരിയർ ആരംഭിച്ച താരം 2017ൽ ഡൽഹി ക്യാപിറ്റൽസിലെത്തി. ശേഷം 2020 ഐപിഎൽ താരലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 15.50 കോടി രൂപ ചിലവഴിച്ച് കെകെആർ തിരിച്ച ഓസീസ് നായകനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചു. ആ സീസണിൽ പർപ്പിൾ ക്യാപ് കുമ്മിൻസ് നേടിയിരുന്നു. കഴിഞ്ഞ് സീസണിൽ സ്വകാര്യ പ്രശ്നങ്ങളെ തുടർന്ന് കുമ്മിൻസിൽ ടൂർണമെന്റിൽ നിന്നും മാറി നിന്നിരുന്നു.
നിലവിൽ പുരോഗമിക്കുന്ന ഐപിഎൽ താരലേലത്തിൽ സ്റ്റാർക്കും കമ്മിൻസും കഴിഞ്ഞ് ഏറ്റവും ഉയർന്ന് തുക ചിലവഴിച്ചിരിക്കുന്നത് ന്യുസിലാൻഡ് താരം ഡാരിൽ മിച്ചിലാനാണ്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പേസർ ഹർഷാൽ പട്ടേലാണ് മറ്റൊരു വിലയേറിയ താരം. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് ഹർഷാൽ പട്ടേലിനെ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് താരം അൽസാരി ജോസഫിനെ 11.50 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്തും ഇന്ത്യൻ താരം മനീഷ് പാണ്ഡെയും ന്യൂസിലാൻഡിന്റെ ലോക്കി ഫെർഗൂസൻ തുടങ്ങിയ പ്രഖുഖ താരങ്ങളെ ആരും സ്വന്തമാക്കിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.