IPL 2024 Auction : ഐപിഎല്ലിലെ ഏറ്റവും വലിയ കോടീശ്വരൻ പാറ്റ് കമ്മിൻസ്; ചരിത്ര വില വിളിച്ച് ഹൈദരാബാദ്

Pat Cummins IPL Auction : ഇംഗ്ലീഷ് താരം സാം കറന്റെ പേരിൽ കഴിഞ്ഞ സീസണിലെ താരലേലത്തിൽ കുറിച്ച റെക്കോർഡാണ് പാറ്റ് കമ്മിൻസിന് വേണ്ടി സൺറൈസേഴ്സ് ഹൈദരാബാദ് തിരുത്തി കുറിച്ചിരിക്കുന്നത്

Written by - Jenish Thomas | Last Updated : Dec 19, 2023, 02:50 PM IST
  • ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരത്തിന്റെ വില 20 കോടി കടക്കുന്നത്
  • 2014 മുതൽ കുമ്മിൻസ് ഐപിഎല്ലിന്റെ ഭാഗമാണ്
IPL 2024 Auction : ഐപിഎല്ലിലെ ഏറ്റവും വലിയ കോടീശ്വരൻ പാറ്റ് കമ്മിൻസ്; ചരിത്ര വില വിളിച്ച് ഹൈദരാബാദ്

IPL 2024 Expensive Player : ഐപിഎൽ താരലേലം ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്. ഓസീസ് നായകന് വേണ്ടി 20.50 കോടി രൂപയാണ് സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചത്. കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ട് താരം സാം കറന്റെ പേരിൽ രചിക്കപ്പെട്ട റെക്കോർഡാണ് ഹൈദരാബാദ് തിരുത്തി കുറിച്ചിരിക്കുന്നത്. കമ്മിൻസിന് വേണ്ടി ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരുന്നു വമ്പൻ വിലയ്ക്കായി രംഗത്തെത്തിയിരുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരത്തിന്റെ വില 20 കോടി കടക്കുന്നത്

ചെന്നൈ സൂപ്പർ കിങ്സായിരുന്നു പാറ്റ് കമ്മിൻസിനായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ ആർസിബിയും എസ്ആർഎച്ചും ചേർന്ന് മത്സരിച്ച് വില വിളിക്കുകയായിരുന്നു. ഏത്ര വില തന്നെയാണെങ്കിലും ഓസീസ് നായകനെ നേടുമെന്ന വീറോടെ സൺറൈസേഴ്സിന്റെ സിഇഒ കാവ്യ മാരൻ ബിഡ് വിളിച്ചത്. 

ALSO READ : IPL 2024 Auction: കോടി തിളക്കവുമായി എത്തുന്ന ലേലം; ഇത്തവണ ഐപിഎൽ മിനി താരലേലം എപ്പോൾ, എവിടെ കാണാം?

ഒരിടവേളയ്ക്ക് ശേഷം മൈറ്റി ഓസ്ട്രേലിയ എന്ന് ലോക ക്രിക്കറ്റിനെ കൊണ്ട് വിളിപ്പിച്ച താരമാണ് പാറ്റ് കമ്മിൻസ്. കമ്മിൻസിന്റെ നേതൃത്വത്തിൽ കംഗാരുക്കൾ ലോകകപ്പ് നേടി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ആഷസ് പരമ്പര തുടങ്ങിയവ പാറ്റ് കമ്മിൻസിന്റെ നേട്ടങ്ങളായിരുന്നു. 

2014 മുതൽ കമ്മിൻസ് ഐപിഎല്ലിന്റെ ഭാഗമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായി ഐപിഎൽ കരിയർ ആരംഭിച്ച താരം 2017ൽ ഡൽഹി ക്യാപിറ്റൽസിലെത്തി. ശേഷം 2020 ഐപിഎൽ താരലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 15.50 കോടി രൂപ ചിലവഴിച്ച് കെകെആർ തിരിച്ച ഓസീസ് നായകനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചു. ആ സീസണിൽ പർപ്പിൾ ക്യാപ് കമ്മിൻസ് നേടിയിരുന്നു. കഴിഞ്ഞ് സീസണിൽ സ്വകാര്യ പ്രശ്നങ്ങളെ തുടർന്ന് കമ്മിൻസിൽ ടൂർണമെന്റിൽ നിന്നും മാറി നിന്നിരുന്നു.

നിലവിൽ പുരോഗമിക്കുന്ന ഐപിഎൽ താരലേലത്തിൽ കമ്മിൻസിനെ കഴിഞ്ഞ്  ഏറ്റവും ഉയർന്ന് തുക ചിലവഴിച്ചിരിക്കുന്നത് ന്യുസിലാൻഡ് താരം ഡാരിൽ മിച്ചിലാനാണ്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പേസർ ഹർഷാൽ പട്ടേലാണ് മറ്റൊരു വിലയേറിയ താരം. 11.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് ഹർഷാൽ പട്ടേലിനെ സ്വന്തമാക്കിയത്. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്തും ഇന്ത്യൻ താരം മനീഷ് പാണ്ഡെയും ആരും സ്വന്തമാക്കിയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News