അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്രതീക്ഷിതമായി പ്ലേ ഓഫിലേയ്ക്ക് കുതിച്ചു കയറിയ ടീമാണ് ആർസിബി. ടൂർണമെന്റിന്റെ ആദ്യ 8 മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയിരുന്ന ആർസിബിയ്ക്ക് ആരാധകരിൽ നിന്ന് പോലും രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ കളിച്ച 6 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് കോഹ്ലിയും സംഘവും എലിമിനേറ്റർ മത്സരത്തിന് ഇറങ്ങുന്നത്. നിർണായകമായ മത്സരത്തിൽ 5 തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവും ആർസിബി ക്യാമ്പിലുണ്ട്. 


ALSO READ: ഇതാണ് തിരിച്ചുവരവ്; ഫൈനൽ ഓവർ ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെം​​ഗളൂരു പ്ലേഓഫിൽ


അതേസമയം, ആദ്യ പകുതിയിലെ ഗംഭീര പ്രകടനത്തിന്റെ ചുവടുപിടിച്ചാണ് രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചത്. ക്വാളിഫയർ ഉറപ്പിക്കാൻ ലഭിച്ച അവസരമായിരുന്നു അവസാന മത്സരത്തിലേത്. ഈ മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് രാജസ്ഥാൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നാല് മത്സരങ്ങളിലും വിജയം കണ്ടെത്താനാകാതെ വിഷമിക്കുന്ന സഞ്ജുവിനും ടീമിനും ഇന്നത്തെ മത്സരം ജീവൻമരണ പോരാട്ടമാണ്. 


അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുട്ടുകുത്തിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 13.4 ഓവറിൽ മറികടന്നു. ഇതോടെ ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളായി കൊൽക്കത്ത മാറി. ഇന്ന് നടക്കാനിരിക്കുന്ന ആർസിബി-രാജസ്ഥാൻ മത്സരത്തിലെ വിജയികൾ ക്വാളിഫയർ 2ൽ സൺറൈസേഴ്സുമായി ഏറ്റുമുട്ടും. 


രാജസ്ഥാൻ റോയൽസ് സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, ടോം കോഹ്‌ലർ-കാഡ്‌മോർ, സഞ്ജു സാംസൺ (C/WK), റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, സന്ദീപ് ശർമ്മ, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ.


ഇംപാക്റ്റ് സബ്: നാന്ദ്രെ ബർഗർ.


ആർസിബി സാധ്യതാ ഇലവൻ: ഫാഫ് ഡു പ്ലെസിസ് (C), വിരാട് കോഹ്‌ലി, രജത് പാട്ടീദാർ, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക് (WK), കർൺ ശർമ, യാഷ് ദയാൽ, മുഹമ്മദ് സിറാജ്, ലോക്കി ഫെർഗൂസൺ.


ഇംപാക്ട് സബ്: സ്വപ്നിൽ സിംഗ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.