IPL 2024 : ഇനി ചെന്നൈയുടെ തല ധോണി അല്ല; പകരം ഈ യുവതാരത്തെ ക്യാപ്റ്റനായി സിഎസ്കെ നിയമിച്ചു
IPL 2024 CSK New Captain : റുതുരാജ് ഗെയ്ക്വാദിനെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി തീരുമാനിച്ചിരിക്കുന്നത്
ചെന്നൈ : ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസി സ്ഥാനത്ത് മാറ്റം. 2008ൽ പ്രഥമ സീസൺ മുതൽ 2023 വരെ സിഎസ്കെ നയിച്ച എം എസ് ധോണിക്ക് പകരം യുവതാരം റുതുരാജ് ഗെയ്ക്വാദിനെയാണ് ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റ് പുതിയ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവന ടീം പുറത്ത് വിട്ടു. 2023 സീസൺ മുതൽ സിഎസ്കെ മാനേജ്മെന്റ് ടീമിന്റെ ഓപ്പണിങ് താരത്തെ ധോണിയുടെ പിൻഗാമിയായി പരിഗണന നൽകിയിരുന്നു. ഭൂരിപക്ഷം ആരാധകരും ഇത് തന്നെയായിരുന്നു നിർദേശിച്ചിരുന്നത്.
2019 മുതൽ സിഎസ്കെ താരമാണ് ഗെയ്ക്വാദ്. ഐപിഎല്ലിൽ ചെന്നൈയ്ക്ക് വേണ്ടി ഇതുവരെയായി 52 മത്സരങ്ങളിൽ ഓപ്പണിങ് താരം പാഡ് അണിഞ്ഞിട്ടുണ്ട്. യുവതാരത്തെ പുതിയ ക്യാപ്റ്റനായി നിയമിച്ചതോടെ സിഎസ്കെയുടെ മുഖമായ ധോണിയുടെ ഐപിഎൽ കരിയർ ഈ സീസണോടെ അവസാനിക്കുമെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് 42കാരനായ ധോണി അഞ്ചാമത് കിരീടം ഉയർത്തിയപ്പോൾ താൻ 2024 ചെന്നൈക്ക് വേണ്ടി കളിക്കുമെന്ന് അറിയിച്ചിരുന്നു.
ALSO READ : IPL 2024 : രോഹിത് ശർമയെ കണ്ടയുടൻ വന്ന് കെട്ടിപിടിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ
നേരത്തെ 2022ൽ ഇതെ പോലെ സിഎസ്കെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി നിയമിച്ചിരുന്ന. എന്നാൽ അതേ സീസണിൽ ജഡേജ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് ടീം മാനേജ്മെന്റും ജഡേജയും തമ്മിൽ അസ്വരസങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ധോണി ഇടപെട്ടാണ് ഈ പ്രശ്നങ്ങൾ തീർപ്പാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിൽ സിഎസ്കെയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന താരം ജഡേജയാണ്.
നാളെ മാർച്ച് 22നാണ് ഐപിഎൽ 2024 സീസണിന് തുടക്കമാകുക. നിലവിലെ ചാമ്പ്യന്മാരായ സിഎസ്കെ തന്നെയാണ് ചെപ്പോക്കിൽ സീസണിന്റെ ആദ്യ മത്സരത്തിന് ഇറങ്ങുക. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരാണ് ഉദ്ഘാടന മത്സരത്തിൽ ചെന്നൈയുടെ എതിരാളി. ഡെവോൺ കോൺവെ, മതീഷ പതിരണ, മുസ്തഫിസൂർ റഹ്മാൻ എന്നീ താരങ്ങൾ സീസണിന് തൊട്ടുമുമ്പ് പരിക്കേറ്റത് ടീമിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.