IPL 2024 : രോഹിത് ശർമയെ കണ്ടയുടൻ വന്ന് കെട്ടിപിടിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ

Hardik Pandya Hugging Rohit Sharma Video : ഐപിഎൽ 2024 സീസണിന് മുന്നോടിയായി മുംബൈ ക്യാമ്പിൽ നടക്കുന്ന നെറ്റ്സ് പരിശീലനത്തിനായി ഇരുവരും തമ്മിൽ കെട്ടിപിടിക്കുന്നത്

Written by - Jenish Thomas | Last Updated : Mar 20, 2024, 09:57 PM IST
  • ഇപ്പോൾ താരങ്ങൾ സീസണിന് മുമ്പായി പാണ്ഡ്യയും രോഹിത്തും നേർക്കുനേരെയെത്തി.
  • ഉടൻ തന്നെ ഹാർദിക് പാണ്ഡ്യ രോഹിത് ശർമയെ കെട്ടിപിടിച്ചു.
  • താരങ്ങൾ തമ്മിലുള്ള കെട്ടിപിടിക്കുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് പങ്കുവെച്ചു.
IPL 2024 : രോഹിത് ശർമയെ കണ്ടയുടൻ വന്ന് കെട്ടിപിടിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ

ഐപിഎല്ലിൽ 2023ൽ മുംബൈ ഇന്ത്യൻസിനെ കുറിച്ചുള്ള ചർച്ച പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മുൻ നായകൻ രോഹിത് ശർമയെയും കുറിച്ചാണ്. മുംബൈയുടെ തലപ്പത്ത് മാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ താരങ്ങൾ സീസണിന് മുമ്പായി പാണ്ഡ്യയും രോഹിത്തും നേർക്കുനേരെയെത്തി. ഉടൻ തന്നെ ഹാർദിക് പാണ്ഡ്യ രോഹിത് ശർമയെ കെട്ടിപിടിച്ചു. താരങ്ങൾ തമ്മിലുള്ള കെട്ടിപിടിക്കുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് പങ്കുവെച്ചു.

വീഡിയോ കാണാം: 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mumbai Indians (@mumbaiindians)

ALSO READ : Sanju Samson : "കേരളത്തിൽ നിന്നും ഒരാൾക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ അയാൾ പ്രത്യേകമായി എന്തെങ്കിലും ചെയ്യണം" സഞ്ജു സാംസൺ

ഐപിഎൽ 2024 സീസണിലേക്കുള്ള താരലേലത്തിന് മുന്നോടിയായിട്ടാണ് ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറിയത്. ടീമിന്റെ ക്യാപ്റ്റൻസി സ്ഥാനം ഉൾപ്പെടെയുള്ള പാണ്ഡ്യയുടെ നിബന്ധനകൾ അംഗീകരിച്ചാണ് മുംബൈ പൂർണമായ പണം നൽകികൊണ്ട് ഗുജറാത്തിൽ നിന്നുമെത്തിച്ചത്. തുടർന്ന് മുംബൈ ഇന്ത്യൻസ് അഞ്ച് തവണ കിരീടം ഉയർത്തിയ രോഹിത് ശർമയെ വെട്ടി പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി 7 സീസണുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കളിച്ചിട്ടുണ്ട്. ഇതിന് ശേഷം 2022ലാണ് താരം ഗുജറാത്ത് ടൈറ്റന്‍സിലേയ്ക്ക് ചേക്കേറിയത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ ചാമ്പ്യന്‍മാരാക്കാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഹാര്‍ദ്ദിക് ഗുജറാത്തിനെ ഫൈനലിലേയ്ക്ക് നയിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് അടിയറവ് പറയുകയായിരുന്നു. 

മാർച്ച് 22-ാം തീയതിയാണ് ഐപിഎൽ 2024ന് തുടക്കമാകുക. നിലവിലെ ചാമ്പ്യന്മാരായ സിഎസ്കെ തന്നെയാണ് ചെപ്പോക്കിൽ സീസണിന്റെ ആദ്യ മത്സരത്തിന് ഇറങ്ങുക. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരാണ് ഉദ്ഘാടന മത്സരത്തിൽ ചെന്നൈയുടെ എതിരാളി. മാർച്ച് 24-ാം തീയതിയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസാണ് എതിരാളി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News