Hardik Pandya IPL 2024 : ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാൻ മാസങ്ങൾ ഇനിയും ബാക്കി നിൽക്കെ അഞ്ച് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട മുംബൈ ഇന്ത്യൻസിന് തിരിച്ചടി. രോഹിത്ത് ശർമയെ മാറ്റി അടുത്തിടെ നിയമിച്ച പുതിയ ക്യാപ്റ്റൻ ഹാർദിത് പാണ്ഡ്യയ്ക്ക് ഐപിഎൽ 2024 സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. താരം നേരിടുന്ന കാലിനേറ്റ പരിക്ക് ഭേദമാകാൻ സമയമെടുക്കുന്നതിനാലാണ് മുംബൈ ഇന്ത്യൻസ് നായകൻ അടുത്ത ഐപിഎൽ സീസൺ നഷ്ടമാകാൻ സാധ്യതയെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിനൊപ്പം അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയും പാണ്ഡ്യയ്ക്ക് നഷ്ടമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎൽ 2024 സീസണിലേക്കുള്ള താരലേലത്തിന് മുന്നോടിയായിട്ടാണ് ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറിയത്. ടീമിന്റെ ക്യാപ്റ്റൻസി സ്ഥാനം ഉൾപ്പെടെയുള്ള പാണ്ഡ്യയുടെ നിബന്ധനകൾ അംഗീകരിച്ചാണ് മുംബൈ പൂർണമായ പണം നൽകികൊണ്ട് ഗുജറാത്തിൽ നിന്നുമെത്തിച്ചത്. തുടർന്ന് മുംബൈ ഇന്ത്യൻസ് അഞ്ച് തവണ കിരീടം ഉയർത്തിയ രോഹിത് ശർമയെ വെട്ടി പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.


ALSO READ : IPL 2024 Auction : സിങ് എന്ന് കേട്ടപ്പോൾ പ്രീതി സിന്റ ലേലം വിളിച്ചു, പിന്നെ മനസ്സിലായി ആ സിങ് അല്ല ഈ സിങ് എന്ന്! പഞ്ചാബിന്റെ മണ്ടത്തരത്തിൽ കോളടിച്ചത് ഈ താരത്തിന്


ഏഴ് സീസണുകളിൽ മുംബൈക്കായി കളിച്ച് 2022ൽ ഫ്രാഞ്ചൈസി റിലീസ് ചെയ്യുകയും ചെയ്തു. തുടർന്ന് ലീഗിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി അതേ വർഷം തന്നെ കിരീടം ഉയർത്തുകയും ചെയ്തു. ഈ കഴിഞ്ഞ സീസണിൽ പാണ്ഡ്യയുടെ നേതൃത്വത്തിൽ ജിടി ഫൈനലിലേക്കെത്തുകയും ചെയ്തിരുന്നു. 


അടുത്തിടെ കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പിനിടെയാണ് പാണ്ഡ്യക്ക് കാലിന് പരിക്കേൽക്കുന്നത്. പൂനെയിൽ വെച്ച് ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന്റെ ഒമ്പതാം ഓവറിലാണ് താരത്തിന് പരിക്കേൽക്കുന്നത്. തുടർന്ന് ചികിത്സയിൽ തുടരുകയാണ് താരം. പരിക്കിനെ തുടർന്ന നിലവിൽ പുരോഗമിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും പാണ്ഡ്യയെ ഒഴിവാക്കി. ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ സൂര്യകുമാർ യാദവ് ടി20യിലും കെ.എൽ രാഹുൽ ഏകദിനത്തിലും ഇന്ത്യയെ നയിച്ചത്. ടി20 പരമ്പര സമനിലയിൽ പിരിഞ്ഞപ്പോൾ, എകദിനം 2-1 ഇന്ത്യ സ്വന്തമാക്കി.


റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വലിയ രീതിയിലാണ് ടീം ഇന്ത്യയും ഐപിഎൽ മുംബൈ ഇന്ത്യൻസിന് ബാധിക്കുക. പാണ്ഡ്യയെ സീസണിൽ നിന്നും മാറി നിൽക്കുകയാണെങ്കിൽ പുറത്താക്കപ്പെട്ട രോഹിത് ശർമ ക്യാപ്റ്റൻസി സ്ഥാനം ഏറ്റെടുക്കുമോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടതാണ്. അതേസമയം അടുത്തിടെ കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ മുംബൈ എട്ട് താരങ്ങളെയാണ് സ്വന്തമാക്കിയത്. അഞ്ച് കോടിക്ക് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോറ്റ്സീക്കാണ് മുംബൈ ഇത്തവണ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്. കൂടാതെ 4.80, 4.60 കോടിക്ക് യഥാക്രമം ശ്രീലങ്കൻ താരങ്ങളായ നുവാൻ തുശാര, ദിൽഷാൻ മധുഷാനക എന്നിവരെ മുംബൈ നേടി. ഇവരെ കൂടാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ താരം ശ്രെയസ് ഗോപാൽ, നമാൻ ദിർ, അൻഷുൽ കാംബോജ്, മുഹമ്മദ് നബി, ശിവാലിക് ശർമ എന്നിവരെയും മുംബൈ ലേലത്തിൽ സ്വന്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.