റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരത്തെ ചവർ എന്ന വിശേഷിപ്പിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മുരളി കാർത്തിക്കിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിർമശനം. കഴിഞ്ഞ ദിവസം നടന്ന ആർസിബി പഞ്ചാബ് കിങ്സ് മത്സരത്തിന്റെ കമന്ററിക്കിടെയാണ് മുരളി കാർത്തിക് ബെംഗളൂരു ടീമിന്റെ പേസ് താരം യഷ് ദയാലിനെ ചവർ എന്ന് വിശേഷിപ്പിച്ചത്. ആർസിബി താരത്തിന്റെ നിലവിലെ പ്രകടനത്തെ പ്രശംസിച്ചതാണ് കമന്റേറ്ററായ മുൻ ഇന്ത്യൻ താരത്തെ വിവാദത്തിലേക്കെത്തിച്ചത്


COMMERCIAL BREAK
SCROLL TO CONTINUE READING

"മറ്റുള്ളവർക്ക് ചവറാണെങ്കിൽ അത് മറ്റ് ചിലർക്ക് നിധിയാണ്" എന്ന പഞ്ചാബ് ആർസിബി മത്സരത്തിനിടെ യഷിനെ കാർത്തിക് വിശേഷപ്പിച്ചത്. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ പവർ പ്ലേയിൽ റൺസ് വിട്ടുകൊടുക്കാൻ മടികാണിച്ച താരത്തിന്റെ പ്രകടനത്തെയാണ് പ്രശംസിക്കുന്നതിന് വേണ്ടിയാണ് കാർത്തിക് ഇങ്ങനെയൊരു വിശേഷണം നൽകിയത്. എന്നാൽ ഒരു താരത്തെ ചവർ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.


ALSO READ : IPL 2024 : ആദ്യം കോലി പിടിച്ചു നിന്നു, അവസാനം ദിനേഷ് കാർത്തിക്ക് തിളങ്ങി; ആർസിബിക്ക് സീസണിലെ ആദ്യം ജയം


കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്നു യഷ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ ഒരു ഓവറിൽ അഞ്ച് സിക്സറുകൾ വഴങ്ങിയിരുന്നു. കെകെആർ താരം റിങ്കു സിങ് പറത്തിയ ആ സിക്സറുകളിലൂടെ ഗുജറാത്തിന് ആ മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നിരുന്നു. തുടർന്നുള്ള ഇടംകൈയ്യൻ പേസറായ താരത്തെ ജിടിയുടെ പ്ലേയിങ് ഇലവനിൽ നിന്നും മാറ്റി നിർത്തി. പിന്നാലെ താരത്തെ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ താരലേലത്തിലാണാ ആർസിബി യഷിനെ സ്വന്തമാക്കുന്നത്.


മലൈക്കോട്ടൈ വാലിബൻ സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിഷ് സെയ്ട്ടാണ് കാർത്തിക്കിന്റെ വിശേഷണത്തെ ആദ്യം ചോദ്യം ചെയ്തത്. ഒരാളെ ചവർ എന്ന വിശേഷിപ്പിക്കുന്നത് എങ്ങനെയാണെന്നാണ് ആർസിബിക്കൊപ്പം പ്രവർത്തിക്കുന്ന കൊമേഡിയനായ ഡാനിഷ് എക്സിലൂടെ ചോദ്യം ചെയ്തത്. യഷ് തങ്ങളുടെ നിധിയാണെന്ന് അറിയിച്ചുകൊണ്ട് ആർസിബിയുടെ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു.




ഇന്നലെ ആർസിബി ജയിച്ച മത്സരത്തിൽ നാല് ഓവർ എറിഞ്ഞ താരം ആകെ വിട്ട് നൽകിയത് 23 റൺസ് മാത്രമാണ്. കൂടാതെ ഇംഗ്ലീഷ് താരമായ സാം കറന്റെ വിക്കറ്റും യഷ് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ നാല് വിക്കറ്റിനാണ് ആർസിബിയുടെ ജയം. 77 റൺസെടുത്ത വിരാട് കോലിയാണ് മത്സരത്തിലെ താരം.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.