IPL 2024: ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു! ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത!! ഐപിഎൽ 2024 ന്‍റെ ഉദ്ഘാടന തീയതി സംബന്ധിച്ച കാര്യങ്ങള്‍ പുറത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ന്‍റെ ഉദ്ഘാടന തീയതി ലീഗ് ചെയർമാൻ അരുൺ ധുമലാണ് വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (IPL) വരാനിരിക്കുന്ന സീസൺ മാർച്ച് 22 മുതൽ ആരംഭിക്കും. അതായത്, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ചൂടിനിടെ IPL മാമാങ്കവും ആരംഭിക്കും.  


Also Read:  Chandigarh Mayor Election: കൃത്രിമം കാട്ടിയ 8 ബാലറ്റുകള്‍ സാധു, വോട്ടുകൾ വീണ്ടും എണ്ണാന്‍ ഉത്തരവിട്ട്‌ സുപ്രീം കോടതി 


ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ ഐപിഎൽ പതിനേഴാം സീസണ്‍ ഷെഡ്യൂൾ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. ഐപിഎല്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെങ്കിലും  ഈ വര്‍ഷത്തെ ലീഗിന്‍റെ ആദ്യ 15 ദിവസത്തെ ഷെഡ്യൂൾ മാത്രമേ ഉടന്‍ പ്രഖ്യാപിക്കുകയുള്ളൂ.  പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ബാക്കിയുള്ള മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് ഐപിഎൽ ചെയർമാൻ അറിയിച്ചു.


Also Read:  Onion Price Hike: സവാള വില വര്‍ദ്ധനവ്‌, കയറ്റുമതി നിരോധനം മാർച്ച് 31 നീട്ടി കേന്ദ്ര സർക്കാർ 


'ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ അടുത്ത മാസം ആദ്യം പ്രഖ്യാപിക്കാനാണ് സാധ്യത. മാർച്ച് 22 മുതൽ   ഐപിഎൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഈ വര്‍ഷത്തെ  ഐപിഎൽസീസണിലെ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയിലായിരിയ്ക്കും നടക്കുക', IPL ചെയർമാൻ അരുൺ ധുമല്‍ പറഞ്ഞു.


2009 ലെ പൊതുതിരഞ്ഞെടുപ്പ് വേളയിൽ, ഐപിഎല്ലിന്‍റെ മുഴുവൻ സീസണും ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിച്ചിരുന്നു, 2014-ൽ ചില മത്സരങ്ങൾ യുഎഇയിൽ സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം, 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ, ഐപിഎല്‍ പൂർണ്ണമായും രാജ്യത്ത് സംഘടിപ്പിച്ചിരുന്നു.


IPL ഫൈനൽ മെയ് 26ന് നടന്നേക്കും....  


ജൂണിൽ നടക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് മെയ് 26 ന് ഐപിഎൽ ഫൈനൽ സംഘടിപ്പിക്കാനാണ് സാധ്യത.  ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ന്യൂയോർക്കിൽ അയർലൻഡിനെതിരായി നടക്കും. ജൂൺ ഒന്നിന് അമേരിക്കയും കാനഡയും തമ്മിലുള്ള മത്സരത്തോടെയാണ് ഈ ടൂർണമെന്‍റ് ആരംഭിക്കുന്നത്. 


IPL 20024


സാധാരണയായി ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരം മുൻവർഷത്തെ വിജയിയും റണ്ണറപ്പും തമ്മിലാണ് നടക്കുക. ആ ഒരു സാഹചര്യത്തിൽ ഈ വര്‍ഷത്തെ ഐപിഎൽ പ്രാരംഭ മത്സരം ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടക്കാന്‍ സാധ്യത.   


10 ടീമുകൾ തമ്മിലാണ് പോരാട്ടം...!! 


ഐപിഎൽ 2024 സീസണിൽ 10 ടീമുകൾ കിരീടത്തിനായി പോരാടും. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്നൗ സൂപ്പർ ജയന്‍റ്സ് എന്നിവരാണ് ഐപിഎൽ 2024 സീസണിൽ മാറ്റുരയ്ക്കുന ടീമുകള്‍.


ഐപിഎല്ലിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ടൂർണമെന്‍റില്‍ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ ടീമുകളാണ് മുംബൈയും ചെന്നൈയും. ഇരുവരും 5 തവണ വീതം കിരീടം നേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 2023ലെ ഫൈനലിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് ധോണിയുടെ നേതൃത്വത്തില്‍ സിഎസ്‌കെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്....!!  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.