Onion Price Hike: സവാള വില വര്‍ദ്ധനവ്‌, കയറ്റുമതി നിരോധനം മാർച്ച് 31 നീട്ടി കേന്ദ്ര സർക്കാർ

Onion Price Hike: അടുത്തിടെയുണ്ടായ വിലക്കയറ്റത്തിന് പ്രധാന കാരണമായി പറയുന്നത് സവാള കയറ്റുമതി നിരോധനം പിൻവലിച്ചതാണ്. എന്നാല്‍, രാജ്യത്ത് സവാള വില ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 05:24 PM IST
  • സവാളയുടെ കയറ്റുമതി നിരോധനം നേരത്തെ പ്രഖ്യാപിച്ച സമയപരിധിയായ മാർച്ച് 31 വരെ തുടരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു
Onion Price Hike: സവാള വില വര്‍ദ്ധനവ്‌, കയറ്റുമതി നിരോധനം മാർച്ച് 31 നീട്ടി കേന്ദ്ര സർക്കാർ

Onion Price Hike: രാജ്യത്ത് ഉള്ളി, സവാള വില ക്രമാതീതമായി ഉയര്‍ന്നതോടെ നടപടി കൈക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. സവാളയുടെ കയറ്റുമതി നിരോധനം നേരത്തെ പ്രഖ്യാപിച്ച സമയപരിധിയായ മാർച്ച് 31 വരെ തുടരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു.

Also Read: Onion Price Hike: ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തി സവാള വില കുതിയ്ക്കുന്നു 
  
കഴിഞ്ഞ ഡിസംബര്‍ 8 നാണ് കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി മാർച്ച് 31 വരെ നിരോധിച്ചത്. പിന്നീട് കയറ്റുമതി നിരോധനം നീക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് രാജ്യത്ത് ഉള്ളി, സവാള വിലയില്‍ വര്‍ദ്ധനവിന് വഴിയൊരുക്കി. ആ അവസരത്തിലാണ് സവാള കയറ്റുമതി നിരോധനം നീക്കിയിട്ടില്ല. ഇത് പ്രാബല്യത്തിൽ ഉണ്ട്, സ്ഥിതിയിൽ മാറ്റമൊന്നുമില്ല എന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് മാധ്യമങ്ങളെ അറിയിച്ചത്. ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉള്ളി, സവാളയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിന്‍റെ പരമമായ മുൻഗണന, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Also Read: Chandigarh Mayor Election: കൃത്രിമം കാട്ടിയ 8 ബാലറ്റുകള്‍ സാധു, വോട്ടുകൾ വീണ്ടും എണ്ണാന്‍ ഉത്തരവിട്ട്‌ സുപ്രീം കോടതി  

അതേസമയം, രാജ്യത്ത് വെളുത്തുള്ളി, ഉള്ളി, സവാള വില കുതിച്ചുയരുകയാണ്. സാധാരണക്കാരുടെ   അടുക്കള ബജറ്റിനെ ആകെ താറുമാറാക്കുകയാണ് വിലക്കയറ്റം. ഉള്ളി, സവാളയുടെ വില വര്‍ദ്ധനവ്‌ സാധാരണക്കാരന്‍റെ പോക്കറ്റിനെ ഏറെ സ്വാധീനിക്കും. മിക്ക വീടുകളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് സവാള. കുതിച്ചുയരുന്ന ഉള്ളി, സവാള വില സാധാരണക്കാരുടെ അടുക്കളയ്ക്ക് മാത്രമല്ല ഹോട്ടലുകള്‍ക്കും ഒരേപോലെ വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ്. 

അടുത്തിടെയുണ്ടായ വിലക്കയറ്റത്തിന് പ്രധാന കാരണമായി പറയുന്നത് സവാള കയറ്റുമതി നിരോധനം പിൻവലിച്ചതാണ്. എന്നാല്‍, രാജ്യത്ത് സവാള വില ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിയ്ക്കുകയാണ്. ഇത് ആഭ്യന്തര വിപണിയില്‍ ഉള്ളി, സവാള വില ഉടന്‍ കുറയാന്‍ ഇടയാക്കും എന്നാണ് വിലയിരുത്തല്‍. 

രാജ്യത്തെ ഏറ്റവും വലിയ മൊത്ത ഉള്ളി, സവാള വിപണിയായ ലസൽഗാവ് അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയിൽ സവാളയുടെ ശരാശരി മൊത്തവില തിങ്കളാഴ്ച 40% ആണ് വര്‍ദ്ധിച്ചത്.  
സവാളയുടെ ശരാശരി വില തിങ്കളാഴ്ച ക്വിന്‍റലിന് 1,280 രൂപയിൽ നിന്ന് 1,800 രൂപയായി ഉയർന്നു, കുറഞ്ഞതും കൂടിയതുമായ വില യഥാക്രമം 1,000 രൂപയും 2,100 രൂപയുമാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, മാർച്ച് 31 ന് ശേഷവും സവാള കയറ്റുമതി നിരോധനം നീക്കാൻ സാധ്യതയില്ല എന്നാണ് സൂചനകള്‍. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News