ഐപിഎൽ 2024 സീസണിലെ രണ്ടാംഘട്ട മത്സരത്തിന് ഇന്ന് തുടക്കമാകും. സീസണിലെ ആദ്യ ജയം തേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്ന് ബെംഗളൂരു ടീമിനെതിരെ ഇറങ്ങുന്നത്. വൈകിട്ട് 7.30നാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോൽവി വഴങ്ങിയതിന് ശേഷമാണ് ആർസിബി ഇന്ന് സ്വന്ത തട്ടകത്തിൽ ഇറങ്ങുന്നത്. മധ്യനിരയിൽ ബാറ്റങ്ങിലെ പ്രകടനവും ഒപ്പം ബോളിങ്ങും ശക്തിപ്പെടുത്തിയാൽ മാത്രമെ ആർസിബിക്ക് വിജയം പ്രതീക്ഷിക്കാനാകൂ. പതിവ് പോലെ ആർസിബിയുടെ ബോളിങ് നിരയുടെ പ്രകടനം ഇത്തവണയ്ക്ക് ശരാശരിക്ക് താഴെയാണ്.


ALSO READ : IPL 2024 : 'പോയി ബൗണ്ടറിലൈനിൽ നിൽക്ക്'! രോഹിത്തിനോട് ആജ്ഞാപിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ


അതേസമയം പഞ്ചാബിനാകട്ടെ ഡെത്ത് ഓവറിലെ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഡൽഹിക്കെതിരെ അവസാന ഓവറിൽ വഴങ്ങിയ റൺസാണ് വിജയലക്ഷ്യം 175ലേക്കെത്തിച്ചത്. ഇംഗ്ലീഷ് താരങ്ങളായ സാം കറൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവരുടെ ഡൽഹിക്കെതിരെ പ്രകടനവും ഇന്നത്തെ മത്സരത്തിൽ പഞ്ചാബിന് ആത്മവിശ്വാസം നൽകുന്നത്.


ആർസിബി-പഞ്ചാബ് മത്സരത്തിന്റെ സാധ്യത പ്ലേയിങ് ഇലവൻ


ആർസിബി - വിരാട് കോലി, ഫാഫ് ഡ്യു പ്ലെസിസ്, രജത് പാട്ടിധർ, ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ, അനുജ് റാവത്ത്, ദിനേഷ് കാർത്തിക്, അൽസാരി ജോസഫ്, മയങ്ക് ഡഗർ, കരൺ ശർമ, മുഹമ്മദ് സിറാജ്. ദിനേഷ് കാർത്തിക്കിന് പകരം യഷ് ദയാൽ ഇംപാക്ട് പ്ലെയറായി എത്തിയേക്കും


പഞ്ചാബ് കിങ്സ് - ശിഖർ ധവാൻസ ജോൺ ബെയർസ്റ്റോ, പ്രഭ്സിമ്രൻ സിങ്, സാം കറൻ, ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റൺ, ശശാങ്ക് സിങ്, ഹർപ്രീത് ബ്രർ, ഹർഷൽ പട്ടേൽ, കഗീസോ റബാഡ, രാഹുൽ ചഹർ, പ്രഭ്സിമ്രൻ സിങ്ങിന് പകരം അർഷ്ദീപ് സിങ് ഇംപാക്ട് പ്ലെയറായി എത്തിയേക്കും.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.