ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യപിറ്റൽസിനെ നേരിടും. ആദ്യ മത്സരത്തിഷ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജുവും രാജസ്ഥാനും ഇന്ന് സ്വന്തം തട്ടകത്തിൽ ഡൽഹിയെ നേരിടുക. അതേസമയം റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് സീസണിലെ ആദ്യ ജയം തേടിയാണ് ജയ്പൂരിലെ എസ്എംഎസ് സ്റ്റേഡിയത്തിൽ ഇന്നിറങ്ങുക. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ആതിഥേയരായ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യാൻ ആനുവദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ മത്സരത്തിൽ ലഖ്നൗവിനെതിരെ 20 റൺസിന്റെ വിജയമാണ് രാജസ്ഥാൻ നേടിയത്. ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ ജയം. കൂടാതെ രാജസ്ഥാന്റെ ബോളിങ് നിരയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇരു മേഖലയും ആദ്യ മത്സരം പോലെ പ്രകടന മികവ് കാത്തുസൂക്ഷിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


ALSO READ : IPL 2024 : 'തല' മാറിയെങ്കിലും ചെന്നൈയുടെ തലയെടുപ്പിന് മാറ്റമില്ല; ഗുജറാത്തിനെ 63 റൺസിന് തകർത്തു


രാജസ്ഥാന്റെ പ്ലേയിങ് ഇലവൻ


ആദ്യ മത്സരത്തിലെ അതെ പ്ലേയിങ് ഇലവൻ എന്നാണ് ഡൽഹിക്കെതിരെ ഇറങ്ങുന്നത്. യശ്വസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ഷിമ്രോൺ ഹെത്മയർ, ധ്രുവ് ജുറെൽ, ആർ ആശ്വിൻ, ട്രെൻഡ് ബോൾട്ട്, അവേശ് ഖാൻ, സന്ദീപ് ശർമ, യുസ്വേന്ദ്ര ചഹൽ. ആദ്യ മത്സരത്തിലെ പോലെ ദക്ഷിണാഫ്രിക്കൻ താരം നന്ദ്രെ ബർഗറെ ഇന്ന്  ഇംപാക്ട് പ്ലെയറായി സഞ്ജു പരിഗണിച്ചേക്കും. ബർഗറിന് പുറമെ റോവ്മൻ പവെൽ, തനുഷ് കോട്ടിയൻ, കുമാർ കുശാഗര, റാസിഖ് ധർ എന്നിവരാണ് ഇംപാക്ട് താരങ്ങളുടെ പട്ടികയിലുള്ളത്


അതേസമയം ഡൽഹി ഇന്ന് ആദ്യ ജയമാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റ ഒന്നര വർഷത്തിലെറെയായി ക്രിക്കറ്റിലേക്ക് തിരികെ വന്ന റിഷഭ് പന്തിന് ശുഭകരമായ ഒരു തുടക്കമല്ല ലഭിച്ചത്. പഞ്ചാബ് കിങ്സിനോടുള്ള ആദ്യ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഡൽഹി തോറ്റത്. ബാറ്റിങ് നിരയിൽ സ്ഥിരതയാണ് ഇനി ഡിസി കൈവരിക്കാനുള്ളത്. മുന്നേറ്റ താരങ്ങൾ ആദ്യ മത്സരത്തിൽ ശരാശരിയിൽ താഴെയാണ് പ്രകടനം കാഴ്ചവെച്ചത്. കൂടാതെ ബോളിങ്ങിൽ ഇഷാന്ത് ശർമയ്ക്കേറ്റ് പരിക്ക് വെല്ലുവിളി സൃഷ്ടിച്ചേക്കും.


ഡിസിയുടെ പ്ലേയിങ് ഇലവൻ


പരിക്കേറ്റ ഇഷാന്ത് ശർമ, ഷായി ഹോപ്പിന് പകരം അൻറിച്ച് നോർക്കിയ, മുകേഷ് കുമാർ എന്നിവരെ ഇന്നത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, റിക്കി ഭൂയി, റിഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്ബസ്, അക്സർ പട്ടേൽ, സുമിത് കുമാർ, കുൽദീപ് യാദവ്, അൻറിച്ച് നോർക്കിയ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.