IPL Auction 2022 | ഐപിഎൽ താരലേലം നിർത്തിവെച്ചു; ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞ് വീണു
IPL Auction 2022 Live updates Hugh Edmeades കുഴഞ്ഞ് വീണതിന് തുടർന്നാണ് ഓക്ഷൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
ബെംഗളൂരു : 2022 സീസണിലേക്കുള്ള ഐപിഎൽ മെഗാതാര ലേലം താൽക്കാലികമായി നിർത്തിവെച്ച. ലേല അവതാരകൻ ഹ്യൂ എഡ്മിഡ്സ് (Hugh Edmeades) കുഴഞ്ഞ് വീണതിന് തുടർന്നാണ് ഓക്ഷൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ലേലം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞുയെന്ന് ഐപിഎൽ അറിയിച്ചിരിക്കുന്നത്.
ശ്രീലങ്കൻ സ്പിന്നർ വസിനിഡു ഹസ്സരങ്കയുടെ ലേലം പുരോഗമിക്കുവെയാണ് ലണ്ടണിൽ നിന്നുള്ള ലേല അവതാരകാൻ കുഴഞ്ഞ് വീഴുന്നത്. ഹ്യൂവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. 10.25 കോടി രൂപ ആർസിബി ലങ്കൻ താരത്തിനായി ലേലം വിളിച്ച നേരത്താണ് ലേല അവതാരകൻ കുഴഞ്ഞ് വീഴുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷം ലേലം നടപടികൾ മൂന്നരയ്ക്ക് തുടരും. എഡ്മിഡ്സിന് പകരം കമന്റേറ്ററും പ്രോ കബഡി ലീഗ് ഡയറെക്ടറുമായ ചാരു ശർമ്മ ലേല നടപടികൾ നിയന്ത്രിക്കും.
ഇതുവരെ നടന്ന ഐപിഎൽ ലേലത്തിൽ ഇന്ത്യൻ താരം ശ്രയസ് ഐയ്യരാണ് ഏറ്റവും ഉയർന്ന് തുകയ്ക്ക് വിറ്റ് പോയത്. ഐയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 12.25 കോടിക്കാണ് സ്വന്തമാക്കിയത്. ആർസിബി തങ്ങളുടെ തന്നെ താരമായിരുന്ന ഹർഷാൽ പട്ടേലിനെ 10.75 കോടി രൂപയ്ക്കും സ്വന്തമാക്കി.
ഇവർക്ക് പുറമെ കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കലിനെ 7.75 കോടിക്ക് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 8.25 കോടിക്ക് ശിഖർ ധവാനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയതോടെ ഐപിഎൽ മെഗാതാരലേലം 2022 ന് തുടക്കമായത്.
അതേസമയം ഇന്ത്യൻ താരം സുരേഷ് റെയ്ന മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ-ഹസൻ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ എന്നിവരെ ആരും സ്വന്തമാക്കൻ തയ്യറായില്ല. ഇവർക്ക് നാളെ വീണ്ടും ഒരുപ്രാവിശ്യം കൂടി അവസരം നൽകുന്നതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.