IPL Auction 2022 Live Update : അടുത്ത അഞ്ച് സീസണിലേക്കുള്ള ടീമിന്റെ അടിസ്ഥാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്ത് ഫ്രാഞ്ചൈസികൾ ഇന്ന് ബെംഗളൂരുവിൽ അണിനിരക്കുന്നത്. എന്നാൽ അടിസ്ഥാനത്തിന് മുമ്പ് ഐപിഎല്ലിലെ മൂന്ന് ടീമുകളെ ആരെ നയിക്കുമെന്നും കാര്യത്തിൽ ആശങ്കയാണ്. 
വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ നായകനെ റീട്ടേയിൻ ചെയ്തില്ല. പഞ്ചാബ് കിങ്സ് നായകൻ കെ.എൽ രാഹുൽ പുതിയ ടീമായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന്റ ഭാഗമാകുകയും ചെയ്തു.  ഇതോടെ ഇന്ന് പുരോഗമിക്കുന്ന് ഐപിഎൽ താരലേലത്തിൽ തങ്ങളുടെ അടിസ്ഥാനം സൃഷ്ടിക്കുന്നതിനൊപ്പം തങ്ങളുടെ നായകനെ കൂടി കണ്ടെത്തുക എന്ന് ലക്ഷ്യം കൂടിയുണ്ട് ഈ മൂന്ന് ടീമുകൾക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാപ്റ്റൻസി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണന ലഭിക്കുന്ന താരങ്ങൾ ഇവരാണ്. ശ്രയ്സ് ഐയ്യർ, വിൻഡീസ് താരം ജേസൺ ഹോൾഡർ, ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ തുടങ്ങിയവരാണ്. ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ഐയ്യരെ കെകെആർ 12.25 കോടിക്ക് സ്വന്തമാക്കി. ഇതുവരെ നടന്ന ഏറ്റവും ഉയർന്ന ലേല തുകയ്ക്കാണ് ഐയ്യരെ കെകെആർ നേടിയിരിക്കുന്നത്. 



എം.എസ് ധോണിയും രോഹിത് ശർമയും ചെന്നൈ സൂപ്പർ കിങ്സിന്റെയും മുംബൈ ഇന്ത്യൻസിന്റെയും ക്യാപ്റ്റനായി എത്തുമ്പോൾ സൺറൈസേഴ്സ് ഹദരാബാദ് കെയിൻ വില്യംസണിനെ നായകനെ തന്നെ തീരുമാനിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ തന്നെ ടീമിനെ നയിച്ചാൽ മതിയെന്ന് രാജസ്ഥാൻ ഫ്രാഞ്ചൈസി തീരുമാനമെടുത്തു. കൂടാതെ ഐയ്യർക്ക് ക്യാപ്റ്റൻസി സ്ഥാനം നൽകാതെ ഡൽഹി ക്യാപിറ്റൽസ് കഴിഞ്ഞ സീസണിൽ പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തിയ റിഷഭ് പന്തിനെ തന്നെ തങ്ങളുടെ നായകനായി തന്നെ തീരുമാനിക്കാകുയായിരുന്നു. 


ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗുജറാത്ത് ടൈറ്റൻസ് പരിഗണിച്ചിരിക്കുന്നത്. അതേസമയം ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയത് കെ.എൽ രാഹുലിനെയാണ്.


ഐപിഎൽ താരലേലം എവിടെ എപ്പോൾ എങ്ങനെ ലൈവ് ആയി കാണാം


ഇന്ന് ഫെബ്രുവരി 12നും നാളെ 13മായിട്ടാണ് താരം ലേലം നടക്കുക. ഇന്ത്യയുടെ പൂങ്കാവന നഗരമായ ബെംഗളൂരുവിൽ വെച്ചാണ് 10 ടീമുകൾ തങ്ങളുടെ അടുത്ത സീസണുകളിലേക്കുള്ള താരങ്ങൾ സ്വന്തമാക്കാൻ അണിനിരക്കുന്നത്. 


ഇന്ന് രാവിലെ 11 മണി മുതൽ ലേലം ആരംഭിച്ചു. നാളെ ഫെബ്രുവരി 13ന് 11 മണിക്ക് തന്നെ ആരംഭിക്കും. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിന്റെ ചാനലുകളിൽ ലേലം തത്സമയം കാണാൻ സാധിക്കുന്നത്. അതോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം കാണാൻ സാധിക്കുന്നതാണ്. 


2021 സീസൺ വരെയുള്ള എട്ട് ടീമുകൾക്ക് പുറമെ പുതാതിയ ഐപിഎല്ലിന്റെ ഭാഗമായ ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് ഗുജറാത്ത് ടൈറ്റൻസ് എന്നിവരും മെഗാതാരലേലത്തിൽ പങ്കെടുക്കുന്നുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.