IPL Auction 2021 : കഴിഞ്ഞ് Syed Mushtaq Ali Tournament ൽ മുംബൈയെ അടിച്ച് തൂഫാനാക്കി മലയാളി താരം മുഹമ്മദ് അസഹ്റുദീനെ അരും മറന്ന് കാണില്ല. പ്രത്യേകിച്ച് Royal Challengers Banglore. കഴിഞ്ഞ് മാസം നടന്ന ആഭ്യന്തര Twenty-20 ടൂർണമെന്റിലാണ് Kasaragod സ്വദേശിയായ Mohammed Azharuddeen ശക്തരായ മുംബൈക്കെതിരെ മിന്നും പ്രകടനത്തിൽ 54 പന്തിലാണ് അസഹ്റുദീൻ 137 റൺസെടുത്ത് കേരളത്തെ ജയിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎൽ താരലേലത്തിന് (IPL Auction) മുമ്പ് ഒരു പ്രമുഖ മാധ്യമത്തിനായി നൽകിയ അഭിമുഖത്തിലാണ് അസഹ്റുദീന് ഇന്ത്യൻ ടീം നായകൻ വിരാട് കോലിക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുന് വേണ്ടി ജേഴ്സി അണിയനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചത്. ആ ആഗ്രഹത്തിന്റെ സാഫല്യമായിരുന്നു ഇന്ന് നടന്ന ലേലത്തിൽ സംഭവിച്ചത്. അസഹ്റുദീന്റെ പ്രഥമിക വിലയായ 20 ലക്ഷത്തിനാണ് ആർസിബി താരത്തെ സ്വന്തമാക്കിയത്.



ALSO READ: IPL Auction 2021 : എല്ലാ ടീമുകളും നോട്ടമിട്ട് വെച്ചിരിക്കുന്ന Mohammed Azharuddeen ഇഷ്ടം Virat Kohli യുടെ കൂടെ RCBയിൽ കളിക്കാൻ


ഈ കഴിഞ്ഞ Syed Mushtaq Ali Tournament ലാണ് ശക്തരായ മുംബൈയെ അവരുടെ തട്ടകത്തിലിട്ട് അസഹ്റുദീൻ തല്ലി തകർത്തത്. താരത്തന്റെ  54 പന്തിൽ പുറത്താകാതെ നേടിയ 137 റൺസാണ് കേരളത്തിന് ജയിക്കാൻ സഹായിച്ചത്. സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് ഏറ്റവും വേ​ഗത കൂടിയ രണ്ടാമത്തെ സെഞ്ചുറിയാണ് അസഹ്ർ മുംബൈയിൽ സ്വന്തമാക്കിയത്. താരത്തിന്റെ പ്രകടനത്തെ വിരേന്ദ്ര സേവാ​ഗ്, ഹർഷാ ഭോ​ഗ്ലെ തുടങ്ങിയ നിരവധി പേർ പ്രശംസിച്ചിരുന്നു.


ALSO READ: മുംബൈക്കെതിരെയുള്ള അസ്ഹറുദ്ദിന്റെ പ്രകടനത്തെ പ്രശംസിച്ച് സെവാ​ഗ്


അസ്ഹറിനെ കൂടാതെ കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബിയേയും RCB ബേസ് പ്രൈസിന് സ്വന്തമാക്കിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ വിഷ്ണു വിനോദിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയും ചെയ്തു.  താര ലേലത്തിൽ എട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളാണ് പങ്കെടുത്തിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.