ദുബായ്: ഐപിഎല്‍ (IPL 2021) ഫൈനൽ പോരാട്ടത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders) ചെന്നൈ സൂപ്പർ കിങ്സിനെ (Chennai Super Kings) ബാറ്റിങ്ങിനിയച്ചു. രണ്ടാം ക്വാളിഫയർ (Qualifier) ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത് എന്ന് നായകൻ ഓയിൻ മോ‌ർ​ഗൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ക്വാളിഫയ‌ർ ജയിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ചെന്നൈ സൂപ്പർ കിങ്സും ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുന്നത്. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ചെന്നൈ നായകൻ എം എസ് ധോണി പറ‍ഞ്ഞു. തങ്ങൾ ബാറ്റിങ്ങിനും ബൗളിങ്ങിനും തയ്യാറാണെന്ന് ധോണി വ്യക്തമാക്കി. 


Also Read: IPL 2021 : ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുക Kolkata Knight Riders, ഡൽഹിയെ മറികടന്നത് ഒരു ത്രില്ലർ മത്സരത്തിനൊടുവിൽ


ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ സ്ഥാനം നിലനിര്‍ത്തി. മിന്നും ഫോമിലുള്ള ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്‍റെയും പ്രത്യേകത. ഫിനിഷിംഗില്‍ രവീന്ദ്ര ജഡേജയുടെ (Ravindra Jajeja) സാന്നിധ്യം ചെന്നൈയ്ക്ക് നേരിയ മേല്‍ക്കൈ നല്‍കുന്നുണ്ട്. സ്പിന്നര്‍മാരാണ് കൊല്‍ക്കത്തയുടെ കരുത്ത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, സ്പിന്‍ ദ്വയത്തിന്‍റെ കെണിയില്‍ കുരുങ്ങാതിരിക്കുക ചെന്നൈക്ക് വെല്ലുവിളിയാകും.


Also Read: IPL 2021 final: ഐപിഎൽ കലാശപോര് ഇന്ന്, ലോകകപ്പ് നേടിയ ക്യാപറ്റൻമാർ നേർക്കുനേർ


ടീം: 


Chennai Super Kings (Playing XI): Ruturaj Gaikwad, Faf du Plessis, Robin Uthappa, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood


Kolkata Knight Riders (Playing XI): Shubman Gill, Venkatesh Iyer, Nitish Rana, Rahul Tripathi, Dinesh Karthik(w), Eoin Morgan(c), Shakib Al Hasan, Sunil Narine, Lockie Ferguson, Shivam Mavi, Varun Chakaravarthy


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.