IPL 2021 സീസൺ ഏപ്രിൽ 9ന് ആരംഭിക്കും, ആദ്യ മത്സരം ചാമ്പ്യന്മാരായ Mumbai Indians Virat Kohli യുടെ RCB യും തമ്മിൽ
ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരൂ, അഹമ്മദാബാദ്, ന്യൂ ഡൽഹി എന്നീ നഗരങ്ങളിലാണ് മത്സരൾക്ക് വേദിയാകുക. ചെന്നൈയിലാണ് ആദ്യ മത്സരം നടക്കുക. ഏപ്രിൽ 9ന് ആരംഭിക്കുന്ന മത്സരം മെയ് 30ന് അവസാനിക്കുകയും ചെയ്യും.
Mumbai : IPL ന്റെ അടുത്ത സീസണിലേക്കുള്ള മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 9ന് തുടങ്ങുന്ന പുതിയ സീസണിൽ ചാമ്പ്യന്മാരായ Mumbai Indians Virat Kohli യുടെ Royal Challengers Bangalore നെ ആദ്യ മത്സരത്തിൽ നേരിടും. 56 മത്സരങ്ങളിലുള്ള സീസൺ ഇന്ത്യയിലെ ആറ് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുക.
ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരൂ, അഹമ്മദാബാദ്, ന്യൂ ഡൽഹി എന്നീ നഗരങ്ങളിലാണ് മത്സരൾക്ക് വേദിയാകുക. ചെന്നൈയിലാണ് ആദ്യ മത്സരം നടക്കുക. ഏപ്രിൽ 9ന് ആരംഭിക്കുന്ന മത്സരം മെയ് 30ന് അവസാനിക്കുകയും ചെയ്യും.
പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും പുതുക്കി പണിത അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ഐപിഎൽ ചരിത്രത്തിൽ ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ന്യൂട്രൽ വേദിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചെന്നൈ, മുംബൈ, കൊൽക്കത്ത ബെംഗളൂരു എന്നി നഗരങ്ങളിൽ പത്ത് മത്സരങ്ങൾ വീതവും ബാക്കി രണ്ട് നഗരങ്ങളായ ഡൽഹി അഹമ്മദാബാദും എട്ട് മത്സരങ്ങളും വീതമാണ് വേദിയാകുന്നത്.
അതേസമയം സീസണിന്റെ ആദ്യ ഘട്ടത്തിൽ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനം വേണ്ടയെന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. അതിന് ശേഷം സാഹചര്യം വിലയിരുത്തി കാണികൾക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
എല്ലാ പ്രാവിശ്യത്തെ പോലെ വൈകിട്ട് 7.30നാണ് മത്സരങ്ങൾ നടക്കുക. ഒരു ദിവസം രണ്ട് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മണിക്കും ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.