)
Ahmedabad : India vs England Test പരമ്പരയിലെ അവസാന മത്സരത്തിൽ നിന്ന് Indian Pacer Jasprit Bumrah ടീമിൽ നിന്ന് പിന്മാറിയിരുന്നു. സ്വകാര്യമായ കാരണത്തലായിരുന്നു ബുമ്ര ടീം വിട്ടതെന്നായിരുന്നു BCCI അറിയിച്ചത്. എന്നാൽ എന്താണ് ആ പേഴ്സണൽ കാര്യം എന്ന് ബിസിസിഐ അറിയിച്ചല്ലായിരുന്നു. അതോടെ ടീമിൽ നിന്ന് പുറത്ത് പോകാനുള്ള ബുമ്രയുടെ സ്വകാര്യമായ വിഷയത്തെ ഇന്ത്യൻ ടീം ആരാധകർ ഒരുപാട് അന്വേഷിച്ചു. അതിനിടെയാണ് അതിനുള്ള ഉത്തരമായിട്ടാണ് കഴിഞ്ഞ ദിവസം വാർത്ത ഏജൻസിയായ ANI രംഗത്തെത്തിയത്.
Ind vs Eng: Bumrah has taken leave to prepare for marriage
— ANI Digital (@ani_digital) March 2, 2021
Read @ANI Story | https://t.co/HoCS8Oi3CZ pic.twitter.com/0fcRbGpMj7
ബുമ്ര വിവാഹതിനാകാൻ പോകുകയാണെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിസിസിഐയുടെ വൃത്തങ്ങളെ ഉദ്ദരിച്ചാണ് എഎൻഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുമ്ര തന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിന് ടീം വിട്ട് പോയതെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കല്യാണവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളുമായ മറ്റുമായിട്ടാണ് താരം അവസാന ടെസ്റ്റിൽ നിന്ന് പിന്മാറിയത്.
അവസാന ടെസ്റ്റ കൂടാതെ ബുമ്രക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ട്വിന്റി20 ഏകദിന മത്സരങ്ങളും നഷ്ടമാകും. മാർച്ച് 20ന് അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം മാർച്ച് 23നാണ് ടെസ്റ്റ് മത്സരങ്ങൾ പൂണെയിൽ ആരംഭിക്കുന്നത്. കോവിഡ് ബൈയോ സുരക്ഷ വലയം ഭേദിച്ച് പുറത്ത് പോയ ബുമ്രക്ക് ടി20ക്ക് ശേഷം ടീമിനൊപ്പം ചേരുകയെന്നത് സാധ്യമല്ലാതെ വരും. ബുമ്രക്ക് ഇനി ടീമിൽ ഇടം ലഭിക്കണമെങ്കിൽ വീണ്ടും ക്വാറന്റീനിൽ പ്രവേശിച്ചതിന് ശേഷം മാത്രമെ സാധിക്കു. അതിനാൽ 20 അവസാനിക്കുന്ന ട്വന്റി20 പരമ്പരയ്ക്ക് ശേഷം 20 ഏകദിന പരമ്പരയ്ക്ക ടീമിൽ ഇടം നേടാൻ സാധ്യതയില്ല.
നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ പിച്ച് സ്പിന്നിന് അനുകൂലമായപ്പോൾ ബുമ്ര ആകെ എറിഞ്ഞത് ആറ് ഓവറുകൾ മാത്രമാണ്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഒരു ഓവർ പോലും താരം ചെയ്തിട്ടുമില്ല. എന്നാൽ മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് ജയിക്കുകയും ചെയ്തു. മാർച്ച് നാലിനാണ് ഇന്ത്യൻ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
അതേസമയം ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരങ്ങൾ കടുത്ത കോവിഡ് ചട്ടം പലിച്ചാണ് പൂണെയിൽ വെച്ച് സംഘടിപ്പിക്കുകയെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ടായിരുന്നു. പൂണെയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെ അടിച്ചിട്ട സാഹചര്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് അസോസിയേഷൻ അറിയിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇംഗണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. March 23, 26, 28 ദിവസങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy