ഈ കഴിഞ്ഞ ഡിസംബറിൽ നടന്ന ഐപിഎൽ താരലേലത്തിൽ അവഗണന നേരിട്ട താരമാണ് സന്ദീപ് ശർമ. എന്നാൽ അതിൽ തളരാതെ തന്റെ അടുത്ത അവസരത്തിനായി സന്ദീപ് ശർമ്മ കഠിനധ്വാനം നടത്തി കാത്തിരുന്നു. അതിനിടെയാണ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലേക്ക് മുൻ സൺറൈസേഴ്സ് ഹൈദരാബാദ് താരത്തിന് വിളി വരുന്നത്. രാജസ്ഥാന്റെ യുവ പേസർ പ്രസിദ്ധ കൃഷ്ണ പരിക്കേറ്റ സീസണിൽ നിന്നും പുറത്തായതോടെ സന്ദീപിനെ പകരക്കാരനായി രാജസ്ഥാൻ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചു. ആ തീരുമാനങ്ങൾ ശരിവെക്കുന്നതായിരുന്നു ഏപ്രിൽ 12 ചെപ്പോക്കിൽ കാണാൻ ഇടയായത്. സാക്ഷാൽ ഫിനിഷർ എം എസ് ധോണിയെയും ഒന്നാം റാങ്ക് ഓൾറൗണ്ട് താരവുമായി രവീന്ദ്ര ജഡേജയുമാണ് പ്രതിരോധിച്ചാണ് സന്ദീപ് ശർമ്മ രാജസ്ഥാന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ മൂന്ന് റൺസ് ജയം നേടി നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സന്ദീപ് അവസാന ഓവർ എറിയാൻ എത്തിയപ്പോൾ സിഎസ്കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ആറ് പന്തിൽ 21 റൺസായിരുന്നു. ബാറ്റുമായി ക്രീസിൽ ധോണിയും മറുവശത്ത് ജഡേജയും സ്റ്റേഡിയം മുഴുവൻ 'തല ധോണി' എന്ന് ആർത്ത് ഇരമ്പിയുമായിരുന്നു നിന്നരുന്നത്. പ്രതിസന്ധി എന്നാൽ ഒരു അവസരമാണ് മനോഭാവത്തോടെ സന്ദീപ് അവസാന ഓവർ എറിയാൻ എത്തി. ആദ്യ മൂന്ന് പന്തിൽ 13 റൺസ് രാജസ്ഥാന്റെ ബോളർക്ക് വിട്ടുകൊടുക്കേണ്ടി വന്നു. നാലാം പന്ത് എറിയുന്നതിന് മുമ്പ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ സന്ദീപിന്റെ അറികിലേക്ക് വിക്കറ്റ് കീപ്പർ പൊസ്സിഷനിൽ നിന്നുമെത്തി. കാര്യങ്ങൾ തിരിക്കയതിന് ശേഷം തിരികെ പൊസ്സിഷനിലേക്ക് മടങ്ങി. 


ALSO READ : IPL 2023 : ചെന്നൈയ്ക്കെതിരെയുള്ള ജയത്തിന് പിന്നാലെ സഞ്ജു സാംസണിന് തിരിച്ചടി; 12 ലക്ഷം രൂപ പിഴ അടയ്ക്കണം


നാലാം പന്ത്, തന്റെ കഴിഞ്ഞ രണ്ട് പന്ത് സിക്സറുകൾ പറത്തി ധോണി തന്നെയാണ് ക്രീസിൽ. എന്നാൽ തോൽവി സമ്മതിക്കാൻ തയ്യാറാകാതെ രാജസ്ഥാൻ ബോളർ റണ്ണപ്പെടുത്തു. സിക്സറിനായി ധോണി ശ്രമിച്ചെങ്കിലും അതുണ്ടായില്ല. സിംഗിൾ മാത്രം, ചെന്നൈക്ക് ജയിക്കാൻ ഇനി ആറ് റൺസ് വേണം. ക്രീസിൽ ജഡേജ, വീണ്ടും സന്ദീപിന്റെ അതിമനോഹരമായ പന്ത് അവിടെ പിറന്നത് സിംഗിൾ മാത്രം. അവസാന പന്ത് ധോണി സിക്സർ പറത്തി വിജയക്കൊടി നാട്ടുമെന്ന് ചെപ്പോക്കി പ്രതീക്ഷിച്ചു. പക്ഷെ യോർക്കറുകൾ അനയാസം സിക്സറുകൾ പറത്തുന്ന ധോണി സന്ദീപിന്റെ യോർക്കറിന് മുന്നിൽ പതറി പോയി. രാജസ്ഥാൻ ആർത്ത് ഇരമ്പി. ആ നിമിഷങ്ങളെ കുറിച്ച് സീ ന്യൂസ് ഇംഗ്ലീഷിനോട് വിവരിക്കുകയാണ് സന്ദീപ് ശർമ്മ


ക്യാപ്റ്റൻ കൂൾ സഞ്ജു


കളത്തിലെ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ശാന്തമായ ഇടപെടലാണ് ആ അവസാന മൂന്ന് പന്തുകൾ എറിയാൻ കോൺഫിഡൻസ് ലഭിച്ചതെന്ന് സന്ദീപ് ശർമ്മ പറഞ്ഞു. അവിടെയാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസിയുടെ മികവ് എന്താണെന്ന് വ്യക്തമാക്കുന്നതെന്ന് രാജസ്ഥാൻ ബോളർ അടിവരിയിട്ട് പറഞ്ഞു.


"അവസാനം ഓവറിൽ രണ്ട് സിക്സറുകൾ എന്നെ അടിച്ചതിന് ശേഷം സഞ്ജുവും ഞാൻ ബാക്കി മൂന്ന് പന്തുകൾ എങ്ങനെ എറിയണമെന്ന് ചർച്ച ചെയ്തു. ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ഡു വളരെ ശാന്തനാണ്. സഞ്ജു എനിക്ക് നിർദേശങ്ങൾ ഒന്നും നൽകിയില്ല. ഞാൻ ഒന്നു രണ്ട് സാധ്യതകൾ സഞ്ജുവിനെ സൂചിപ്പിച്ചു, അതിന് എനിക്ക് പൂർണ്ണ പിന്തുണ നൽകുയായിരുന്നു. അത്രയും സമ്മർദ്ദത്തിൽ നിൽക്കുന്ന അവസ്ഥയിൽ വളരെ ചുരുക്കം ക്യാപ്റ്റന്മാരിൽ മാത്രം കാണാൻ സാധിക്കുന്ന ഒരു ഗുണമാണിത്" സന്ദീപ് ശർമ സീ ന്യൂസ് ഇംഗ്ലീഷിനോട് പറഞ്ഞു.


"ഞാൻ ഒരുപാട് ക്യാപ്റ്റന്മാരുടെ കീഴിൽ പന്തെറിഞ്ഞിട്ടുണ്ട്. വളരെ ചുരുക്കം പേർക്ക് മാത്രമാണ് സഞ്ജുവിനെ പോലെ ധൈര്യപൂർവ്വ ആ തീരൂമാനങ്ങളെടുക്കാൻ സാധിച്ചിരുന്നു. സാധാരണ ആ നിമിഷങ്ങളിൽ ക്യാപ്റ്റന്മാർ ഒരുപാട് കാര്യങ്ങൾ പറയും ഒപ്പം ഐഡിയകളും നിർദേശങ്ങളും ഞങ്ങൾക്ക് നൽകും. ആ സന്ദർഭം സഞ്ജു കൈകാര്യം ചെയ്ത രീതി എനിക്ക് ആ നിമിഷം ഒരുപാട് സഹായകമായിരുന്നു" രാജസ്ഥാൻ പേസർ കൂട്ടിച്ചേർത്തു.


മൂന്ന് ബോളിൽ ജയിക്കാൻ ഏഴ് റൺസ്; ക്രിസീൽ ധോണി


ബോളർമാരെ നല്ല രീതിയിൽ അറിയാവുന്ന ധോണി അവസാന പന്തുകൾ യോർക്കറുകൾ പ്രതീക്ഷിച്ചായിരുന്നു ക്രിസീൽ നിന്നിരുന്നത്. അതുകൊണ്ട് താൻ ലങ്തും പന്തെറിയാനുള്ള ദിശയും മാറ്റി തീരുമാനിക്കുകയായിരുന്നുയെന്ന് സന്ദീപ് ശർമ വ്യക്തമാക്കി. "ഞാൻ അവസാന ഓവറിൽ നേരത്തെ യോർക്കറുകൾ എറിഞ്ഞിരുന്നു പക്ഷെ മഹി ഭായി ആ യോർക്കറുകൾ പ്രതീക്ഷിച്ചായിരുന്നു ക്രീസിൽ നിന്നിരുന്നത്. എറൗണ്ട് ദി വിക്കറ്റിൽ നിന്നും ലങ്തിൽ പന്ത് എറിഞ്ഞു. ധോണി യോർക്കറിനായി കളിച്ചു പക്ഷെ പന്ത് പിച്ച് ചെയ്തത് ഗുഡ് ലെങ്തിലായിരുന്നു. ഒന്നും ചെയ്യാൻ സാധിക്കാതെ ധോണി മിഡ് വിക്കറ്റിലേക്ക് പന്ത് പായിച്ച് സിംഗിൾ നേടുകയായിരുന്നു" സന്ദീപ് ശർമ ഓർത്തെടുത്തു


അഞ്ചാം പന്തിൽ ജഡേജ


ധോണി സിംഗിളിൽ ജഡേജ സ്ട്രൈക്കിലെത്തുകയും ചെയ്തു. 19-ാം ഓവറിൽ ജേസൺ ഹോൾഡറെ രണ്ട് സിക്സറുകൾ അടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജഡേജ ഇന്നിങ്സിലെ 119-ാം പന്ത് നേരിടാൻ എത്തിയത്. എന്നാൽ ഹോർഡറിന് സംഭവിച്ച ആ പിഴവ് സന്ദീപ് വരുത്തിയില്ല. "ജഡ്ഡു ഭായിയാണെങ്കിൽ 19-ാം ഓവറിൽ ജേസൺ ഹോൾഡർ സ്റ്റമ്പ്സിലേക്കെറിഞ്ഞ പന്ത് സ്ട്രെയിറ്റ് സിക്സർ പറത്തുകയായിരുന്നു. ഓവർ ദി വിക്കറ്റിൽ നിന്നുമെറിയാൻ തീരുമാനമെടുത്തു. 17-ാമത്തെ സ്റ്റമ്പലൈനിൽ പന്തെറിയാൻ തീരൂമാനിച്ചു. ജഡേജയ്ക്ക് കൃത്യമായി സ്ട്രൈക്ക് ലഭിച്ചില്ല. അവിടെ സിംഗിൾ മാത്രം പിറന്നു" സന്ദീപ് ശർമ പറഞ്ഞു.


ധോണി വീണ്ടും, സിഎസ്കെയ്ക്ക് ജയം ഒരു ബിഗ് ഹിറ്റ് അകലെ


ഒരു സിക്സർ അകലെ മാത്രമാണ് ചെന്നൈയുടെ ജയം. സ്ട്രൈക്കിൽ സാക്ഷാൽ ഫിനിഷർ എം എസ് ധോണിയും. ധോണി അത്രയും നേരെ പ്രതീക്ഷിച്ചിരുന്ന പന്ത് സന്ദീപ് ശർമ എറിഞ്ഞു. തന്റെ മികച്ച യോർക്കർ ധോണിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. "ആറാം പന്ത്, മഹി ഭായിക്കെതിരെ  എറൗണ്ട് ദി വിക്കറ്റിൽ നിന്നും പന്തെറിയാനാണ് ഞാൻ എത്തിയത്. ഇപ്രാവിശ്യം എന്റെ യോർക്കർ തന്നെയാണ് പരീക്ഷിച്ചത്, ആ പന്തിന് വേണ്ടി നാളുകളായി ഞാൻ പരിശീലനം നടത്തുകയായിരുന്നു. അതിപ്പോൾ സിക്സ് അടിച്ചാലും ഈ പന്ത് തന്നെ എറിയാൻ ഞാൻ തീരുമാനിച്ചു. ഇതാണ് എന്റെ ഏറ്റവും മികച്ച പന്ത് അത് കറക്ടായി യോർക്കറായി ഭവിക്കുകയും ചെയ്ത" സന്ദീപ് ശർമ്മ പഞ്ഞു.


ആ രാത്രിയിൽ ചെപ്പോക്കിൽ ഒരു ഫിനിഷറുണ്ടായിരുന്നു. ആ ഫിനിഷറുടെ പേര് ധോണി എന്നല്ലായിരുന്നു. സന്ദീപ് ശർമ എന്നായിരുന്നു. ലേലത്തിൽ അവഗണക്കപ്പെട്ട പേസർ തന്റെ അവസാനമായിട്ടില്ലയെന്ന് ലഭിച്ച അവസരത്തിൽ വിളിച്ചറിയിക്കുകയായിരുന്നു അന്ന് ചെന്നൈയിൽ വെച്ച്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.