ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണ് മാർച്ച് 31ന് തുടക്കമാകുകയാണ്. ഉദ്ഘാടന മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ രണ്ടും കൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വരവ്. കഴിഞ്ഞ സീസണിൽ നേരിട്ട നാണക്കേടിന് ഈ സീസണിൽ മറുപടി നൽകാൻ തന്നെയാണ് ചെന്നൈ ടീമിൻ്റെ തീരുമാനം.  മറ്റ് ചില ടീമുകളിൽ നിന്ന് വ്യത്യസ്തമായി മുൻനിര താരങ്ങളെ പരിക്കിന്റെ പ്രശ്‌നങ്ങളിൽ നിന്ന് ഒഴിവാക്കാൻ ചെന്നൈയ്ക്ക് കഴിഞ്ഞു. ഐപിഎൽ 2023 ലേലത്തിൽ 16.5 കോടി രൂപയ്ക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനെ സ്വന്തമാക്കാൻ കഴിഞ്ഞതാണ് ചെന്നൈയെ കൂടുതൽ അപകടകാരികളാക്കുന്നത്. 


ALSO READ: അയ്യർ ഈ സീസണിൽ തന്നെ തിരിച്ചെത്തുമെന്ന് കെകെആർ; അതുവരെ നിതീഷ് റാണ ടീമിനെ നയിക്കും


ചെന്നൈയെ നയിക്കാൻ എം.എസ് ധോണിയെന്ന ഇതിഹാസ നായകൻ മുന്നിലുണ്ട്.  ഇംഗ്ലണ്ട് താരം മോയിൻ അലി, മുൻ നായകൻ രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന മധ്യനിരയിലേയ്ക്ക് സ്റ്റോക്സ് കൂടി എത്തുന്നതോടെ കരുത്ത് ഇരട്ടിയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 


ന്യൂസിലൻഡിൻ്റെ ഡെവോൺ കോൺവേയ്‌ക്കൊപ്പം ഫോമിലുള്ള യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദ് പാഡണിയും. മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായിഡു മൂന്നാം സ്ഥാനത്ത് ഇറങ്ങാനാണ് സാധ്യത. സീനിയർ താരമായ റായിഡുവിൻ്റെ പരിചയ സമ്പത്ത് ഇവിടെ പ്രയോജനം ചെയ്യുമെന്നാണ് ടീമിൻ്റെ വിലയിരുത്തൽ. പിന്നാലെ, ബെൻ സ്റ്റോക്സും മൊയീൻ അലിയും എം.എസ് ധോണിയും രവീന്ദ്ര ജഡേജയുമെത്തും. 


പൂർണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയ ഓൾ റൗണ്ടർ ദീപക് ചാഹർ മുകേഷ് ചൗധരിയോടൊപ്പം ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകും. സ്റ്റോക്സ് പന്തെറിയുന്ന കാര്യം ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കും. പരമ്പരാഗതമായി സ്ലോ ബൗളർമാർക്ക് അനുകൂലമായ ചെപ്പോക്കിലെ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ ധോനിക്ക് ധാരാളം സ്പിൻ ബൗളിംഗ് ഓപ്ഷനുകളുണ്ട്. മോയിൻ അലി, ജഡേജ, മഹേഷ് തീക്ഷണ, മിച്ചൽ സാന്റ്‌നർ എന്നിവരാണ് മഞ്ഞപ്പടയുടെ സ്പിൻ കരുത്ത്. 


ചെന്നൈയുടെ സാധ്യതാ ഇലവൻ 


ഡെവൺ കോൺവേ, ഋതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായിഡു, മോയിൻ അലി, ബെൻ സ്‌റ്റോക്‌സ്, ശിവം ദുബെ, എം.എസ് ധോണി (c) (wk), രവീന്ദ്ര ജഡേജ, ദീപക് ചാഹർ, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ/മിച്ചൽ സാന്റ്‌നർ.


ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം


എം.എസ് ധോണി (c) (wK), ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായിഡു, സുബ്രംശു സേനാപതി, മോയിൻ അലി, ശിവം ദുബെ, രാജ്വർധൻ ഹംഗാർഗെക്കർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്‌നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീശ ചൗധരി, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, അജിങ്ക്യ രഹാനെ, ബെൻ സ്റ്റോക്സ്, ഷെയ്ക് റഷീദ്, നിഷാന്ത് സിന്ധു, സിസന്ദ മഗല, അജയ് മണ്ഡല്, ഭഗത് വർമ്മ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.