ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.  സീസൺ പാതിവഴിയിൽ എത്തി നിൽക്കെ പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് ഡൽഹിയും ഹൈദരാബാദും. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

7 കളികൾ പൂർത്തിയാക്കിയ ഡൽഹി ക്യാപിറ്റൽസ് പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരായി 10-ാം സ്ഥാനത്താണ്. 7 കളികളിൽ നിന്ന് 2 വിജയങ്ങൾ മാത്രമുള്ള ഹൈദരാബാദ് റൺ റേറ്റിൻറെ ആനുകൂല്യത്തിൽ ഡൽഹിക്ക് തൊട്ടുമുന്നിൽ 9-ാം സ്ഥാനത്താണ്. തുടർച്ചയായ അഞ്ച് പരാജയങ്ങളോടെയാണ് ഡൽഹി ഈ സീസണ് തുടക്കമിട്ടത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെയും ഹൈദരാബാദിനെയും പരാജയപ്പെടുത്തിയ ഡൽഹി വിജയ വഴിയിലേയ്ക്ക് തിരിച്ചെത്തിയിട്ടുണ്ട്. 


ALSO READ: ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ


മറുഭാഗത്ത്, ഹാരി ബ്രൂക്ക്, ആദിൽ റഷീദ്, ഹെൻറിച്ച് ക്ലാസൻ, ഭുവനേശ്വർ കുമാർ തുടങ്ങിയ പ്രതിഭാധനരായ ടി20 താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഹൈദരാബാദിൻറെ ഇതുവരെയുള്ള പ്രകടനം ദയനീയമായിരുന്നു. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടാണ് ഹൈദരാബാദിൻറെ വരവ്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ഫോമിലേയ്ക്ക് എത്താനാകും ഹൈദരാബാദിൻറെ ശ്രമം. 


സാധ്യതാ ടീം 


സൺറൈസേഴ്സ് ഹൈദരാബാദ് സാധ്യതാ ഇലവൻ : അഭിഷേക് ശർമ്മ, ഹാരി ബ്രൂക്ക്, എയ്ഡൻ മർക്രം (C), മായങ്ക് അഗർവാൾ, ഹെൻറിച്ച് ക്ലാസൻ (WK), മാർക്കോ ജാൻസൻ, അബ്ദുൾ സമദ്, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉംറാൻ മാലിക്


ഡൽഹി ക്യാപിറ്റൽസ് സാധ്യതാ ഇലവൻ : ഡേവിഡ് വാർണർ (C), ഫിലിപ്പ് സാൾട്ട് (WK), മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ, സർഫറാസ് ഖാൻ, അക്സർ പട്ടേൽ, അമൻ ഹക്കിം ഖാൻ, റിപാൽ പട്ടേൽ, ആൻറിച്ച് നോർച്ചെ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ്മ.


ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. 3.30ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ജയത്തോടെ പോയിൻറ് പട്ടികയിൽ ഒന്നാമത് എത്താനാകും ഗുജറാത്തിൻറെ ശ്രമം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽക്കും. കൊൽക്കത്തയുടെ ഹോം ഗ്രൌണ്ടായ ഈഡൻ ഗാർഡൻസിലാണ് മത്സരം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.