നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദിന്റെയും ഡെവണ്‍ കോണ്‍വെയുടെയും അര്‍ദ്ധ സെഞ്ച്വറികളാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലേ ഓഫ് ഉറപ്പിക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ റുതുരാജ് ഗെയ്ക്വാദും ഡെവണ്‍ കോണ്‍വെയും സ്വപ്‌നതുല്യമായ തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 141 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 50 പന്തില്‍ 3 ബൗണ്ടറികളും 7 സിക്‌സറുകളും പറത്തിയ ഗെയ്ക്വാദ് 79 റണ്‍സ് നേടി. 52 പന്തില്‍ 11 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 87 റണ്‍സ് നേടിയ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 


ALSO READ: 'ഇപ്പൊ കിട്ടിയേനെ ഒരു അടി', തല ധോണിയുടെ തമാശകൾ; വീഡിയോ വൈറൽ


മൂന്നാമനായി ക്രീസിലെത്തിയ ശിവം ദുബെ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തു. വെറും 9 പന്തില്‍ 3 സിക്‌സറുകള്‍ പറത്തിയ ദുബെ 22 റണ്‍സ് നേടി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ നായകന്‍ എം എസ് ധോണിയ്ക്ക് (4 പന്തില്‍ 5) പക്ഷേ പതിവ് ശൈലിയില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. പകരം, ഇന്ന് രവീന്ദ്ര ജഡേജയാണ് ഫിനിഷറുടെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തത്. 7 പന്തില്‍ 3 ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയ ജഡേജ 20 റണ്‍സ് നേടി പുറത്താകാതെ നിന്നു.


ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഖലീല്‍ അഹമ്മദ്, ആന്റിച്ച് 
നോര്‍ച്ചെ, ചേതന്‍ സക്കറിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പന്തെടുത്ത ആറ് ബൗളര്‍മാരും ഓവറില്‍ 9 റണ്‍സിന് മുകളില്‍ വിട്ടു കൊടുത്തതോടെയാണ് ചെന്നൈയുടെ സ്‌കോര്‍ കുതിച്ചു കയറിയത്. പ്ലേ ഓഫ് കാണാതെ പുറത്തായ ഡല്‍ഹിയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയിച്ച് മടങ്ങുകയാണ് ലക്ഷ്യം. മറുഭാഗത്ത്, ചെന്നൈയ്ക്ക് ഇത് ജീവന്‍ മരണ പോരാട്ടമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.