ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കരുത്തരായ ലക്നൗ സൂപ്പർ ജയൻറ്സിനെ നേരിടും. ലക്നൗവിൻറെ രണ്ടാം ഹോം മത്സരമാണ് ഇത്. സ്വന്തം നാട്ടിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ 50 റൺസിൻറെ വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിലും വിജയം ആവർത്തിക്കാനുറച്ചാകും ലക്നൗ ഇറങ്ങുക. ഏക്നാ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറുഭാഗത്ത്, ആദ്യ മത്സരത്തിൽ രാജസ്ഥാനോടേറ്റ കനത്ത തോൽവിയുടെ ആഘാതവുമായാണ് സൺറൈസേഴ്സിൻറെ വരവ്. ആദ്യ മത്സരത്തിൽ നായകൻ എയ്ഡൻ മാർക്രം ഉൾപ്പെടെയുള്ള ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ അഭാവം സൺറൈസേഴ്സിനെ പ്രതികൂലമായി ബാധിച്ചിരുന്നു. മാർക്രമിൻറെ വരവിനൊപ്പം ജയത്തോടെ അക്കൌണ്ട് തുറക്കാൻ കച്ചകെട്ടി സൺറൈസേഴ്സ് ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. 


ALSO READ: ഇത് അയാളുടെ കാലമല്ലേ...! ഫിഫ റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് അർജൻറീന ഒന്നാമത്


ഹെൻറിച്ച് ക്ലാസൻ, മാർക്കോ ജാൻസൻ എന്നിവർ ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്നതിൻറെ ആശ്വാസത്തിലാണ് സൺറൈസേഴ്സ്. ലക്നൗ ബാറ്റ്സ്മാൻമാർക്കെതിരെ ഭുവനേശ്വർ കുമാർ മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. ഭുവനേശ്വറിനെതിരെ 116 ആണ് രാഹുലിൻറെ സ്ട്രൈക്ക് റേറ്റ്. ഡീ കോക്കിൻറെ സ്ട്രൈക്ക് റേറ്റ് ആകട്ടെ 94. രാഹുലിനെതിരെ ടി.നടരാജനും മികച്ച റെക്കോർഡുണ്ട്. നടരാജൻറെ 17 പന്തുകൾ നേരിട്ട രാഹുലിന് വെറും 11 റൺസാണ് ഇതുവരെ നേടാനായത്. 


കഴിഞ്ഞ സീസണിൽ ഒരു തവണ മാത്രമാണ് ഹൈദരാബാദും ലക്നൗവും ഏറ്റുമുട്ടിയത്. അന്ന് ഹൈദരാബാദ് 12 റൺസിന് വിജയിച്ചിരുന്നു. ഇത്തവണ വീണ്ടും ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ പകരം വീട്ടാനുള്ള അവസരമാണ് ഹൈദരാബാദിന് ലഭിച്ചിരിക്കുന്നത്. ഈ സീസണിലെ ആദ്യ ജയത്തിനൊപ്പം ലക്നൗവിനെതിരായ ആദ്യ ജയവും സ്വന്തമാക്കാനാകും ഹൈദരാബാദിൻറെ ശ്രമം.


സാധ്യതാ ടീം


ലക്നൗ സൂപ്പർ ജയന്റ്‌സ്: കെ.എൽ രാഹുൽ (c), കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, ക്വിന്റൺ ഡി കോക്ക് (WK), നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, ക്രുനാൽ പാണ്ഡ്യ, കെ ഗൗതം, ആവേശ് ഖാൻ, രവി ബിഷ്‌ണോയ്, മാർക്ക് വുഡ്


സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം (c), ഹാരി ബ്രൂക്ക്, ഹെൻറിച്ച് ക്ലാസൻ (wk), അബ്ദുൾ സമദ്, വാഷിംഗ്ടൺ സുന്ദർ, ആദിൽ റഷീദ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, ടി നടരാജൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.