IPL 2023 : ഗുജറാത്ത് ടൈറ്റൻസ്-ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് ടെസ്റ്റ് മത്സരം! അവസാനം എൽഎസ്ജിക്ക് തോൽവി
IPL 2023 LSG vs GT : ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ലഖ്നൗ ടീമിന്റെ ഇന്നിങ്സ് എട്ട് റൺസകലെ അവസാനിക്കുകയായിരുന്നു
ലഖ്നൗ : ഐപിഎല്ലിൽ ടെസ്റ്റ് മത്സരം കാഴ്ചവെച്ച് ലഖ്നൗ സൂപ്പർ ജയ്ന്റ്സും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും. 136 റൺസ് മാത്രം വിജയലക്ഷ്യം വേണ്ടിയിരുന്ന മത്സരത്തിൽ കെ.എൽ രാഹുൽ കാഴ്ചവെച്ച അനാവശ്യമായ മെല്ലെ പോക്കാണ് ലഖ്നൗവിന് തോൽവി സമ്മാനിച്ച്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എൽഎസ്ജിക്ക് 128 റൺസെ എടുക്കാൻ സാധിച്ചുള്ളൂ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തും എൽഎസ്ജിയെ പോലെ ടെസ്റ്റിന് സമാനമായ ബാറ്റിങ് ശൈലിയാണ് പുറത്തെടുത്തത്. റൺസൊന്നുമെടുക്കാതെ പുറത്തായ ഓപ്പണർ ശുഭ്മാൻ ഗില്ലിന് പകരം ക്രീസിലെത്തി ടൈറ്റൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ ടീമിന്റെ സ്കോർ മെല്ലെ ഉയർത്താനാണ് ശ്രമിച്ചത്. 15 ഓവർ പിന്നിട്ടിട്ടും ഗുജറാത്തിന്റെ സ്കോർ ബോർഡ് 100 റൺസ് കടന്നിട്ടില്ലായിരുന്നു. 50 പന്തിൽ 66 റൺസിന്റെ ഇന്നിങ്സാണ് ടൈറ്റ്സിന്റെ ക്യാപ്റ്റൻ കാഴ്ചവെച്ചത്.
ALSO READ : IPL 2023 : രാജസ്ഥാൻ റോയൽസിന്റെ റോമാഞ്ചിഫിക്കേഷൻ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മറുപടി ബാറ്റങ്ങിനിറങ്ങിയ ലഖ്നൗ ക്യാപ്റ്റൻ രാഹുലിന്റെ നേതൃത്വത്തിൽ മെല്ലെ വിജയലക്ഷ്യം പിന്തുടരുകയായിരുന്നു. 14 -ാം ഓവറിൽ 100 റൺസ് പിന്നിട്ടെങ്കിലും അടുത്ത 28 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്മാകുകയായിരുന്നു. അവസാന അഞ്ച് ഓവറിൽ 22 റൺസ് മാത്രമാണ് ലഖ്നൗ നേടാൻ സാധിച്ചത്. അവസാന ഓവറിൽ നാല് വിക്കറ്റുകളാണ് വീണത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...