മുംബൈ ഇന്ത്യൻസ് താരവും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനുമായ അർജുൻ ടെൻഡുൽക്കർക്ക് നായയുടെ കടിയേറ്റു. ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് മുംബൈ ഇന്ത്യൻസ് തമ്മിലുള്ള നിർണായക മത്സരത്തിന് മുമ്പാണ് താരപുത്രന് നായയുടെ കടിയേറ്റത്. മത്സരത്തിന് മുന്നോടിയായ എൽഎസ്ജി താരങ്ങളായ തന്റെ സുഹൃത്തുക്കളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്ത് പറ്റി? സുഖമായിരിക്കുന്നോ എന്ന് എൽഎസ്ജി താരം യുദ്ധ്വീർ സിങ് ചോദിച്ചപ്പോൾ തന്നെ നായ കടിച്ച കാര്യം അർജുൻ പറയുന്നത്. നായയോ? എന്ന് ലഖ്നൗ താരം എടുത്ത് ചോദിക്കുമ്പോൾ അതെ തന്നെ കഴിഞ്ഞ് ദിവസമെന്ന് അർജുൻ വ്യക്തമാക്കി.


ALSO READ : IPL 2023 : 'ഗുജറാത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കില്ല'; മുഹമ്മദ് ഷമി



താരത്തിന്റെ ഇടത് കൈക്ക് നായയുടെ കടിയേറ്റത്. ഇരുവരും സംസാരിക്കുന്നതിനിടെ മുംബൈ താരം തന്റെ ഇടത് കൈയ്യിൽ എടുത്ത് കാണിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിന്റെ ഇടം കൈയ്യൻ മീഡിയം പേസറാണ് അർജുൻ.


ഐപിഎൽ 2023ലാണ് അർജുൻ ആദ്യമായി ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കുന്നത്. സീസണിൽ നാല് മത്സരങ്ങളിൽ മുംബൈയുടെ ഓപ്പണിങ് ബോളറായി അർജുൻ ടെൻഡുൽക്കർ ഇറങ്ങിട്ടുണ്ട്. നാല് മത്സരങ്ങളിൽ യുവതാരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ഒരു ഇന്നിങ്സിൽ മാത്രം ബാറ്റ് ചെയ്ത താരം 13 റൺസുമെടുത്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.