തുടർച്ചയായ രണ്ടാം സീസണിലും ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ പ്ലേ ഓഫിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബാറ്റിങ്ങിനൊപ്പം ഗുജറാത്തിന്റെ ബോളിങ് വിഭാഗവും കൃത്യതയാർന്ന പ്രകടനം കാഴ്ചവെക്കുന്നതാണ് മറ്റ് ടീമുകൾക്ക് മേൽ ഗുജറാത്ത ടൈറ്റൻസിന് ആധിപത്യം സൃഷ്ടിക്കാൻ സാധിക്കുന്നത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയാണ് ടൈറ്റൻസിന്റെ ബോളിങ് വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള നാല് വിക്കറ്റ് നേട്ടത്തിലൂടെ ഇന്ത്യൻ പേസർ ഐപിഎൽ 2023ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി.
സീസണിൽ ഉടനീളമായി പ്രത്യേകിച്ച് പവർപ്ലേയിൽ മികച്ച പ്രകടനമാണ് ഷമി കാഴ്ചവെക്കുന്നത്. ഈ പ്രകടനം കാഴ്ചവെക്കാൻ എന്ത് തരം ഡയറ്റാണ് ഷമി നോക്കുന്നതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ചോദിച്ചു. ആ രഹസ്യം എന്താണെന്ന് അറിയാൻ കാത്തിരുന്നവർക്ക് മറ്റൊരു വിവരമാണ് ഷമി പോസ്റ്റ് മാച്ച് പ്രെസെന്റേഷനിൽ അറിയിച്ചത്. ഈ ചൂട് കാലത്ത് ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാൻ ഷമി ഏത് തരം ഡയറ്റാണ് എടുക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് രവി ശാസ്ത്രി ഇന്ത്യയുടെ വെറ്ററൻ പേസറോട് ചോദിച്ചത്.
ALSO READ : IPL 2023 : രണ്ട് മത്സരങ്ങൾ മാത്രം ബാക്കി; ആർസിബിക്ക് പ്ലേഓഫ് പ്രതീക്ഷിക്കാമോ? കണക്കുകൾ ഇങ്ങനെ
"എന്ത് ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നത് എന്ന് എന്നോട് പറയൂ? നിങ്ങൾ കൂടുതൽ ബലവാനായി മാറുന്നു. ഇപ്പോൾ ഒന്ന് ഒന്നര മാസമായിരിക്കുന്നു, ചൂട് വർധിക്കുന്നുണ്ട് പക്ഷെ നിങ്ങൾ അതിലും വേഗത്തിലാണ് ഇപ്പോൾ ഓടുന്നത്" രവി ശാസ്ത്രി ചോദിച്ചു
"ഞാൻ ഗുജറാത്തിലാണ്. ഇവിടെ എനിക്ക് ഇഷ്ടമുള്ള ഭക്ഷണം ലഭിക്കില്ല. പക്ഷെ ഞാൻ ഇപ്പോൾ ഗുജറാത്തി ഭക്ഷണം ആസ്വദിക്കുകയാണ്" മുഹമ്മദ് ഷമി രവി ശാസ്ത്രിയോട് ചിരിച്ചു കൊണ്ട് മറുപടിയായി പറഞ്ഞു. ഷമിയുടെ മറുപടി ശാസ്ത്രിയെയും ഒരു നിമിഷം ചിരിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഷമിയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെയും ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ 34 റൺസിന് തോൽപ്പിച്ചു. ജയത്തോടെ ഗുജറാത്ത് ഐപിഎൽ 2023 പ്ലേ ഓഫ് യോഗ്യത നേടി. 13 മത്സരങ്ങളിൽ നിന്നും ഒമ്പത് ജയവും നാല് തോൽവിയുമായി 18 പോയിന്റ് നേടിയാണ് ടൈറ്റൻസ് ഐപിഎൽ 2023ന്റെ പ്ലേ ഓഫിലേക്ക് പ്രവേശനം നേടിയത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് മാത്രമാണ് സീസണിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...